ഇച്ചിരി നേരം കിടന്നപ്പോൾ ദേവൂട്ടി തന്നെ ഒരു കാര്യം ചോദിച്ചു.
“ഏട്ടാ…”
“എന്താടി.”
“ഞാൻ ഒരു കാര്യം ചോദികം.
സത്യം മാത്രം പറയണം. എന്നേ തൊട്ട് സത്യം ചെയ്യു.”
“ഉം. എന്റെ ദേവൂട്ടി ആണേ സത്യം. സത്യം മാത്രം പറയാം.”
“എന്നാ ഏട്ടാ.
ഏട്ടന് എന്നേ ഇഷ്ടം ആയത്. സത്യം പറയണം.”
ഞാൻ ചിരിച്ചിട്ട് അവളെ നോക്കി. അവൾ ആണേൽ എന്റെ നെഞ്ചിൽ കിടന്നു കൊണ്ട് എന്റെ കണ്ണിലേക്കു നോക്കി കൊണ്ട് ഇരിക്കുന്നു.
ഇത്രയും നാൾ അന്ന് പ്രളയ ത്തിൽ ആണ് ഇഷ്ടം തുടങ്ങിയത് എന്നല്ലേ ഞാൻ പറഞ്ഞിട്ട് ഉണ്ടായിരുന്നത്. അത് കള്ളം ആയിരുന്നു എന്ന് ഇവൾക്ക് തോന്നി കാണും.
ഇനി മറച്ചു വെച്ചിട്ട് കാര്യം ഇല്ലാ. പറഞ്ഞേക്കം എന്ന് എന്റെ മനസ് പറഞ്ഞു.
“ദേവൂട്ടി ഞാൻ ഒരു കഥപോലെ അങ്ങ് പറയാം.”
“ആം.
ദേവൂട്ടിക് കഥ കേൾക്കുന്നത് വലിയ ഇഷ്ടം ആണ് ഏട്ടാ വേഗം പറ എന്നിട്ട് ഉറങ്ങണം .”
അവൾ എന്റെ നെഞ്ചിൽ കൈ മുട്ട് കുത്തി തടയില്ല കൈ വെച്ച് എന്റെ കണ്ണിലേക്കു തന്നെ നോക്കി കൊണ്ട് ഇരുന്നു.
” തന്റെ ശത്രു നെ കാണാതെ ഇരിക്കുന്നത് എനിക്ക് കോളേജിൽ വിരസത ഉണ്ടാക്കി ഇരുന്നു. എതിരാളികൾ ഇല്ലാത്ത കോളേജ് ലൈഫ് ബോർ ആയി തുടങ്ങി.തന്നെ ഓണ സെലിബ്രേഷൻ സമയത് സഹായം തേടി വന്നാ ഒരാളെ ഞാൻ തിരിഞ്ഞു നോക്കില്ല എന്നത് എന്നേ വേട്ട അടുകയായിരുന്നു നീ പിന്നെ വരാത്തത് കണ്ടപ്പോൾ. എന്റെ അച്ഛന്റെ അടുത്ത് ആര് സഹായം ചോദിച്ചു വന്നാലും അച്ഛൻ സഹായിക്കും പക്ഷേ ഞാൻ ആ ചെയ്തത് ഒട്ടും ശെരി ആയില്ല