“ഏട്ടാ എനിക്ക് ഡേറ്റ് ആകാറായി എന്ന് തോന്നുന്നു.”
“എന്തോന്ന്?”
“പീരീഡ് അവറായി ഏട്ടാ.”
“അപ്പൊ ഞാൻ എന്ത് ചെയ്യണം. മാറി കിടക്കേണ്ടി വരുമോ ദേവൂട്ടി.”
“വേണ്ടാ ഏട്ടാ.
എന്നേ പൊത്തിപിടിച്ചു കിടന്നാൽ മതി.
വേറെ ഒന്നിനും ദേവൂട്ടിക് പറ്റില്ല ന്നെ.”
എന്ന് ഒരു സങ്കട ഭാവത്തോടെ പറഞ്ഞപ്പോൾ അപ്പൊ ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്താണെന്നു എനിക്ക് മനസിലാക്കി എടുക്കാൻ കഴിഞ്ഞു ദേവൂട്ടിയുടെ മുഖത്ത് നിന്ന്.
“ഉം.
എനിക്ക് ഒന്നും അറിയില്ലാട്ടോ ദേവൂട്ടി ഇതിനെ കുറച്ചു.”
“ആം ”
“അപ്പൊ നാളെ കോളേജ്.”
“അതൊക്കെ ദേവൂട്ടി മാനേജ്‍ ചെയ്തോളാം.”
“എന്നാ എന്റെ ദേവൂട്ടി വാ വന്നു കിടക്കു.”
അവൾ ബെഡിൽ ചാരി ഇരിക്കുന്ന എന്റെ മടിയിലേക് ചാരി ഇരുന്നു.
അവൾ എന്റെ ഫോണിൽ കാവ്യാ വിളിച്ചു വിശേഷം ഒക്കെ തിരക്കി.
കാവ്യാ ടെ അമ്മായിഅമ്മ ഇപ്പൊ അവളോട് മിണ്ടാനും സഹായിക്കാനും തുടങ്ങി. മനു ചേട്ടൻ ഒറ്റ മകൻ ആയത് കൊണ്ടും മകൻ ചിലപ്പോൾ അവളെ കൊണ്ട് ഇറങ്ങി പോയാലോ എന്നുള്ള പേടി കൊണ്ടും ആകാം അമ്മയി അമ്മ യും അവളോട് ഇണങ്ങി തുടങ്ങി. മനു ചേട്ടൻ ഇപ്പൊ സ്ട്രോങ്ങ് ആണ് അതുകൊണ്ട് കാവ്യാക് ഒരു പ്രശ്നം ഇല്ലാ. അഥവാ എന്തെങ്കിലും പ്രശ്നം ഉണ്ടേൽ ഒരു മെസ്സേജ് മതി ഞാനും ദേവികയും അവിടെ എത്തും എന്ന് അവൾക്കും മനു ഏട്ടനും വാക് കൊടുത്തേക്കുന്നത് ആണ് .
പിന്നെ ഫോൺ ഓഫ് ചെയ്തു ടേബിളിലേക്കു ഇട്ട്.
പിന്നെ എനിക്ക് ദേവൂട്ടി ആയി വഴക്ക് ഇടാനും ഉള്ള ടൈം ആയിരുന്നു. അവളുടെ കുശുമ്പ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടം
ആണ്.
എനിക്ക് ഇണങ്ങാനും പിണങ്ങനും ദൈവം തന്നാ നിധി ആയിരുന്നു അവൾ.
ഞാൻ ഓരോ കാര്യങ്ങൾ പറയുമ്പോൾ അവൾ എന്റെ നെഞ്ചിൽ കിടന്നു എന്നേ തന്നെ നോക്കി കൊണ്ട് കിടക്കും.
അമ്മയും അച്ഛനും കൂട്ടുകാർ പോലും എന്റെ വാക്കുകളും ഒന്നും കേൾക്കാതെ ഒന്ന് പോടാ എന്ന് പറഞ്ഞു ഇതൊകെ മണ്ടത്തരം ആണെന്ന് പറഞ്ഞു