അവസാനം നിന്റെ അടുത്തേക് പോകാൻ നേരം പോലീസ് കാരും എല്ലാം തടഞ്ഞു. പിന്നെ വേറെ വഴി ചെന്ന്. തീരുമാനം എടുക്കാൻ ഞാൻ വെയിറ്റ് ചെയ്തു.
വെള്ളത്തിന്റെ കിടപ്പ് കണ്ടപ്പോൾ തന്നെ ഞാൻ ഭയന്നിരുന്നു. ഇന്നേവരെ കാണാത്ത ഒരു ദുരന്തം മുന്നിൽ പുണ്ട് വിളയാടുന്നു.
തിരിച്ചു മടങ്ങാൻ ബൈക്ക് സ്റ്റാർട്ട് ഒക്കെ ചെയ്തപ്പോൾ.
ഒരു പക്ഷേ നീ അവിടെ കുടുങ്ങി കിടക്കുന്നുണ്ടേൽ. ചിലപ്പോൾ നിന്റെ ജീവന് എന്തെങ്കിലും പറ്റി എന്ന് അറിഞ്ഞാൽ ഒരു പക്ഷേ എനിക്ക് പിന്നീട് ജീവിക്കാൻ സാധിക്കില്ല എന്ന് മനസിലായി. രണ്ടും കല്പിച്ചു ആയിരുന്നു ഞാൻ അങ്ങോട്ട് വന്നത്.
പിന്നീട് നിന്റെ ഒരു ഡയലോഗ് ഉണ്ടായിരുന്നല്ലോ. മരിക്കുവാണേൽ ഒരുമിച്ച് എന്ന് ആ ഒറ്റ ഡയലോഗ് ആയിരുന്നടി എന്റെ കല്ലായിരുന്ന മനസ്സ് തകർത്തു കളഞ്ഞേ.
അതായിരുന്നു നിന്നെ വീട്ടിലേക് കൊണ്ട് പോയത്.
പക്ഷേ എന്റെ എല്ലാ കണക് കൂട്ടാലും തെറ്റിച്ചത് എന്റെ അമ്മ ആയിരുന്നു.
നിന്നെ വേണം എന്നുള്ള വാശി ആയിരുന്നു അമ്മക്ക്.
അത് കൂടി ആയതോടെ പിന്നെ ഈ ഹരിക്ക് എന്ത് വേണം. ”
“ഒരു പക്ഷേ ഏട്ടാ അമ്മക്കും അച്ഛനും ഇഷ്ടം അല്ലായിരുന്നെല്ലോ.”
“നീ മാത്രം ആയേനെ എന്റെ ലൈഫിൽ.
ഒരു പക്ഷേ അവരെ ഞാൻ ഉപേക്ഷിച് നിന്റെ കൂടെ ജീവിക്കും എന്നുള്ള ഒരു വാശി എനിക്ക് വന്നു ചേർന്നിരുന്നു.”
“അമ്മയെയോ അച്ഛനെയോ ഉപേക്ഷിക്കാൻ ഞാൻ ഒരിക്കലും സമ്മതിക്കില്ലായിരുന്നു ഏട്ടാ.”
“ഇപ്പൊ എന്താടി പ്രശ്നം.
നമുക്ക് എല്ലാവരും ഉണ്ടല്ലോ.
എടി സമയം ദേ മൂന്നു മണി കഴിഞ്ഞിരിക്കുന്നു. ഉറങ്ങണ്ടേ.”