എന്താടാ കണ്ണേട്ടന്റെ കുഞ്ഞി ഇങ്ങനെ നോക്കുന്നത്…… ഞാൻ അല്പം കുസൃതി കലർത്തി ചോദിച്ചു.
അച്ഛനെ തോൽപ്പിക്കുന്ന ഭാഷാശുദ്ധി.. എന്തൊരു തല്ലായിരുന്നു.. അതി ക്രൂരം…… അവൾ നിഷ്കളങ്കമായി എന്നെ നോക്കി ആകുലത നിറഞ്ഞ സ്വരത്തിൽ പറഞ്ഞു.
എൻറെ കുഞ്ഞിനെ തൊട്ടാൽ.. കാശിനാഥൻ. രാവണൻ ആവും കുഞ്ഞി.. എല്ലാത്തിനെയും ഞാൻ കത്തിച്ചും കളയും…….. ഞാൻ കുഞ്ഞിനെ നോക്കി ഉറപ്പുള്ള സ്വരത്തിൽ പറഞ്ഞു.
അവൾ കുറച്ചുനേരം കണ്ണു വിടർത്തി എന്നെ ഒരു പ്രത്യേക ഭാവത്തിൽ നോക്കി… ശേഷം അവളെന്റെ മേത്തേക്ക് ഒറ്റ ചാട്ടത്തിന് കയറി എൻറെ കഴുത്തിൽ ഇരു കൈകളും കൊണ്ട് ചുറ്റിപ്പിടിച്ച് എൻറെ മുഖം നിറയെ ഉമ്മകൾ കൊണ്ട് മൂടി.
അത്രയ്ക്ക് ഇഷ്ടമാണോ എന്നെ……. അവൾ അത്രയും സന്തോഷത്തോടെ ചിരിച്ച മുഖവുമായി ചോദിച്ചു.
അതിനു ഞാൻ പുഞ്ചിരിച്ചുകൊണ്ട് കുഞ്ഞിയുടെ തിരുനെറ്റിയിൽ അമർത്തി ചുംബിച്ചു… അവളുടെ മുഖം പൂനിലാവ് പോലെ ഉദിക്കുന്നത് ഞാൻ സന്തോഷത്തോടെ നോക്കി കണ്ടു.
🌹🌹🌹🌹
കയ്യിലിരുന്ന പഴയ ബെഡ് ബാൽക്കണി വഴി ഞാൻ കൃത്യമായി താഴെകിട്ടു.. ശേഷം ബാൽക്കണിയുടെ ഹാൻഡ് റെയിലിൽ കെട്ടിയ കമ്പിളി പുതപ്പ് ശരിക്കും മുറുകിയിട്ടില്ലേ എന്നുകൂടി ഞാൻ ഉറപ്പുവരുത്തി… തല്ലുണ്ടാക്കിയത് അറിഞ്ഞു തന്തപ്പടി കൊല്ലാൻ വന്നാൽ രക്ഷപ്പെടണമല്ലോ.. അല്ലെങ്കിൽ തന്തയെ കൊന്നവൻ എന്ന പഴി കേൾക്കേണ്ടിവരും മരണം വരെ.
ഭാരിച്ച ചിന്തകളുമായി ഞാൻ താഴെ ഹാളിൽ എത്തി.. അടുക്കളയിൽ നിന്നും തട്ടുമുട്ടുംകേട്ട് അങ്ങോട്ടേക്ക് തെറിച്ചു.