അങ്ങിനെ ഞങ്ങൾ എന്നും കാണാൻ തുടങ്ങി. അവൾ ഞാൻ വരുന്നത് കാത്തു നിൽക്കും. എന്റെ കൂട്ടുകാരൻ മുന്നേ നടക്കും അവളുടെ സൈക്കിൾ തല്ലുകൊണ്ട് ഞങ്ങൾ പിറകെയും.
വീണ്ടും ഞങ്ങൾ തമ്മിൽ അടുത്തു. പക്ഷെ അതു പ്രണയം എന്നൊന്നും പറയാൻ പറ്റില്ല. ചിലപ്പോൾ ഉണ്ടായിരുന്നിരിക്കാം പക്ഷെ ഞങ്ങൾ പറഞ്ഞില്ല. നല്ല സുഹൃത്തുക്കൾ ആയി തന്നെ നടന്നു. രണ്ടു വർഷക്കാലം.. വീണ്ടും ഒരിടവേള… കോഴ്സ് കഴിഞ്ഞു ഞാൻ ഡിഗ്രിക്ക് ജോയിൻ ചെയ്തു. അവൾ +2 കഴിഞ്ഞു. പിന്നെ ഒരു വിവരവും ഇല്ല.
അതിനു ശേഷം ഇന്നാണ് വിളിക്കുന്നത്.
കുറച്ചു നേരം സംസാരിച്ചു ഫോൺ വച്ചു.
അവൾ Bsc നഴ്സിംഗ് പഠിക്കുന്നു മംഗലാപുരത്തു.. ഇപ്പൊ അവധിക്കു വന്നതാണ്. എന്റെ അയൽക്കാരി ചേച്ചിയുടെ മകൾ (അവളുടെ കസിൻ) ആണ് ആണ് അവൾക്കു എന്റെ നമ്പർ കൊടുത്തത്.
ഇവിടെ നിന്നാണ് എന്റെ പ്രണയം തുടങ്ങുന്നത്..
അവളുടെ കാളിനായി ഞാൻ കാത്തിരുന്നു.. അവൾ ഇനിയും വിളിക്കുമോ ???
തുടരും…
ഇതിൽ പൊലിപ്പിക്കൽ ഒന്നും ഉണ്ടാവില്ല കേട്ടോ.. എന്റെ ലൈഫ് സ്റ്റോറി ആണ്.. യഥാർത്ഥ സംഭവം..
ഇഷ്ടമായെങ്കിൽ പറയൂ എന്നാലല്ലേ എഴുതാൻ ഒരു മൂഡുണ്ടാവൂ…