ഒരു പെൺശബ്ദം… ഒന്ന് ഞെട്ടി..
ഞാൻ ചിന്തിച്ചു എന്റെ ഫോണിലേക്കു ആരാ ഒരു പെണ്ണ് വിളിക്കാൻ… പരിചയമുള്ള ശബ്ദമായി തോന്നി…
എന്നെ മനസ്സിലായോ ??
എന്റെ ഒരു കസിന്റെ ശബ്ദവുമായി ഒരു സാമ്യം തോന്നിയതിനാൽ ഞാൻ വെറുതെ അവളുടെ പേര് പറഞ്ഞു..
അപ്പുറത്തു നിന്നും ഒരു പൊട്ടിച്ചിരി… കൂടെ ഒരു ചോദ്യവും
അവൾ: അപ്പൊ എന്നെ മറന്നു അല്ലെ ??
ഞാൻ : ചുമ്മാ ചൊറയാക്കാതെ ആരാണ് പറയൂ..
അവൾ: നമ്മൾ തമ്മിൽ ഫോണിൽ ആദ്യമേ സംസാരിക്കുന്നെ.. എന്നാൽ നേരിട്ട് ഒരുപാട് സംസാരിച്ചിട്ടുണ്ട്…
ഞാൻ: എനിക്ക് ആളെ മനസിലായി, ഞാൻ ചോദിച്ചു. മുത്താണോടി ??
അവൾ : അപ്പൊ മറന്നില്ല അല്ലെ ???
ഞാൻ: ഫോണിൽ കൂടെ ഒച്ച കേട്ടപ്പോൾ മനസിലായില്ല എന്നത് നേര്.. നിന്നെ മറക്കാൻ പറ്റില്ലല്ലോ. ചെറുപ്പം മുതലേ കാണുന്നതല്ലേ…
ഇനി അവളെ പറ്റി പറയാം ഒരു ഇൻട്രൊഡക്ഷൻ ആവശ്യമാണല്ലോ അല്ലെ. അവളെ വിളിക്കുന്നത് മുത്ത് എന്നാണ്. ശരിക്കുള്ള പേര് ഇവിടെ ആവശ്യമില്ലല്ലോ… ഞാൻ അവളെ ആദ്യം കാണുന്നത് അവൾക്കു ഏത്തടു 6-7 വയസുള്ളപ്പോളാണ്. എനിക്ക് അവളെക്കാൾ ഒരു 4 വയസു കൂടുതൽ കാണും.