എൻ്റെ പെണ്ണ് 4
Ente Pennu Part 4 | Author : Achus
[ Previous Part ] [ www.kkstories.com]
കഥ താമസിച്ചതിന് ക്ഷമ ചോദിക്കുന്നു. ജോലി തിരക്കായത് കൊണ്ട് കഥ എഴുതാൻ പറ്റിയില്ല സമയം കണ്ടെത്തി എഴുതാൻ ശ്രമിക്കാം.
അപ്പോൾ കഥ തുടരാം
ഞാൻ വീട്ടിലേക്ക് എത്തിയപ്പോൾ പുറത്ത് ആരെയും കണ്ടില്ല. ഞാൻ നേരെ അടുക്കളയിലേക്ക് പോയി
ഞാൻ ചെന്നപ്പോൾ അമ്മ അടുക്കളയിൽ ജോലി ചെയ്യുന്നു. ഞാൻ ചെന്ന് അമ്മയ കെട്ടിപ്പിടിച്ചു
അമ്മ: നീയായിരുന്നോ ഞാൻ പേടിച്ചുപോയി ചെറുക്കാ
ഞാൻ: ഞാനല്ലാതെ പിന്നെ ആരാ അമ്മേനെ കെട്ടിപ്പിടിക്കുന്നത്.
പോ അവിടുന്ന്. നീ മാറിക്കി എനിക്ക് പണി ചെയ്യാനുണ്ട്.
Okk
ഇന്ന് ഫസ്റ്റ് ഡേ എങ്ങനെയുണ്ടായിരുന്നു.
ആ കുഴപ്പമില്ലാതെ പോയി
അലമ്പിനൊന്നും പോയില്ലല്ലോ.
ഇല്ല
അമ്മ: പിന്നെ അവിടെ നീ പ്രത്യേകിച്ച് ആരെയെങ്കിലും കണ്ടായിരുന്നോ.
ഞാൻ: ഓ അപ്പൊ അമ്മയും അറിഞ്ഞിട്ട് തന്നെയാണ്.
അമ്മ: മാനേ എനിക്കറിയില്ലായിരുന്നു അഭിരാമിയുടെ കാര്യം ഇന്ന് രാവിലെയാണ് അച്ഛൻ പറഞ്ഞത്.
ഓ
എന്നാലും അച്ഛൻ ചെയ്തത് ചതിയാ അവൾ പഠിക്കുന്ന അതെ കോളേജിൽ എനിക്ക് അഡ്മിഷൻ മേടിച്ചു തന്നു . അവൾ ആണെങ്കിൽ എൻറെ എല്ലാ കാര്യങ്ങളും വള്ളി പുള്ളി തെറ്റാണ് അച്ഛന്റെ ചെവിയിൽ എത്തിക്കും അതുകൊണ്ടായിരിക്കും. ചെറുപ്പം തൊട്ടേ അവളുടെ പണി അതാണല്ലോ.
അമ്മ: എടാ ചെറുക്കാ നീ അങ്ങനെയൊന്നും പറയണ്ട അവള് നിന്റെ കാര്യത്തിൽ ഇടപെടില്ല പോരെ.