ദൈവമേ എന്നോട് ഇങ്ങനെ?
16 എന്ന് പറഞ്ഞാൽ അടുത്ത ആഴ്ചയാണ്.. അവളുടെ കഴുത്തിൽ വേറൊരുത്തൻ താലി കെട്ടുന്നത് കാണാൻ എനിക്ക് പറ്റില്ല പക്ഷെ വർഷങ്ങൾക്ക് ശേഷം അവളെ കാണാനുള്ള ആഗ്രഹം അതെന്നെ പോകാൻ പ്രേരിപ്പിച്ചു..
അങ്ങനെ ഞാൻ പോകാൻ തീരുമാനിച്ചു 14 ന് അവിടെ എത്തി അവളെ കണ്ട ശേഷം തിരികെ വരിക അതായിരുന്നു ലക്ഷ്യം.. അവൾക്കായിട്ട് ഒരു സ്വർണ്ണ കൊലുസും വാങ്ങി..
അങ്ങനെ 14 ന് ഞാൻ ബാംഗ്ലൂർ എത്തി അവിടൊരു റൂമെടുത്ത് ഫ്രഷ് ആയി..
അവളുടെ സ്ഥലത്തേക്ക് ചെന്നു..
അവിടെ ചെന്ന് കാളിങ് ബെല്ലടിച്ചപ്പോൾ അവളുടെ അച്ഛൻ വന്നു കതക് തുറന്നു.. പെട്ടെന്നേനെ മനസ്സിലാവാത്ത പോലെ നോക്കി.. കാരണം എനിക്കിപ്പോൾ കട്ട താടി ഉണ്ടായിരുന്നു..
ആഹ് അർജുനെ മോനെ വാ..
അദ്ദേഹമെന്നേ അകത്തേക്ക് ക്ഷണിച്ചു.. അവളുടെ അമ്മയും അങ്ങോട്ടേക്ക് വന്നു.. അവരുടെ മുഖത്തും എന്നോട് ദേഷ്യമൊന്നുമില്ലായിരുന്നു..
ഞാൻ സോഫയിൽ ഇരുന്നു…
അശ്വതി….
അവള് റൂമിലുണ്ട് ഞാൻ വിളിക്കാം..
വേണ്ടമ്മേ ഞാൻ പോയി കാണാം.. അവർ മുന്നേ നടന്നു റൂമിലെത്തി കതകിൽ മുട്ടിയപ്പോൾ അവള് വന്നു കതക് തുറന്നു എന്നെ ഒന്ന് നോക്കീട്ട് പെട്ടെന്ന് ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു..
അർജൂ നീ വന്നല്ലോ കണ്ണാ.. വാ അവളെന്നെ വിളിച്ചു അകത്തെ കട്ടിലിൽ ഇരുത്തി..
അവൾക്ക് വലിയാ മാറ്റം ഒന്നുമില്ല പക്ഷെ മുഖത്തൊരു വിഷമഭാവം പോലെ കണ്ണിനു താഴെ കറുത്ത്…
അവളുടെ അമ്മ റൂമിൽ തന്നെ നിന്നു..