എന്റെ പെണ്ണ് [ടിന്റുമോൻ]

Posted by

എന്റെ വരവ് കണ്ട അവന്മാർക്ക് അത്ര പന്തി അല്ലെന്ന് മനസ്സിലായി..

 

അരവിന്ദ് : നീയെന്താടാ ഇവിടെ?

 

പൊലയാടി മക്കളെ…

 

ഞാൻ അലറിക്കൊണ്ട് അരവിന്ദിന്റെ മുഖത്ത് തൊഴിച്ചു.. കമ്പി കൊണ്ട് അസറിന്റെ മുതുകിലടിച്ചു അത് രണ്ടായി ഒടിഞ്ഞു.. അപ്പോഴേർക്കും ചാടി എണീറ്റ ഷാഫിയുടെ മുഖത്ത് ആഞ്ഞിടിച്ചു..

 

അരവിന്ദ് ചാടി എണീറ്റ് എനിക്ക് നേരെ പാഞ്ഞു വന്നു.. അവനെ ചുറ്റിപ്പിടിച്ചു മുതുകിൽ ഞാൻ ആഞ്ഞിടിച്ചു.. അവന് മുട്ടു കുത്തി താഴേക്ക് വീണതും..അസർ പിന്നിൽ നിന്ന് വന്നെനെ പിടിച്ചു..

 

അസർ പിടിച്ചു വച്ചപ്പോൾ ഷാഫി ഓടി വന്നെനെ അടിക്കാൻ ശ്രമിച്ചു.. ഞാൻ അസറിന്റെ ബോഡിയിൽ താങ്ങി ഷാഫിയുടെ നെഞ്ചത് ആഞ്ഞു ചവിട്ടി.. അസറിന്റെ മലർത്തി എറിഞ്ഞു..

 

എനിക്കാകെ ഭ്രാന്ത്‌ പിടിച്ച അവസ്ഥയിലായിരുന്നു..അവടെ കിടന്ന തടിയെടുത്ത് ഞാൻ തല്ലാൻ തുടങ്ങിയതും അരവിന്ദ് ഇറങ്ങി ഓടി.. അവന്റെ പിന്നാലെ അസറും ഷാഫിയും.. ഞാനും പിന്നാലെ ഓടി.. അവന്മാർ ഓടി ക്ലാസ്സിൽ കേറി ഞാനും കൂടെ കേറി അവിടെയിട്ട് അടിക്കാൻ തുടങ്ങി പക്ഷെ അവന്മാരുടെ ക്ലാസ്സ്‌ ആയതിനാൽ തന്നെ അവന്മാർ ഇളകി എന്റെ നേർക്ക് വന്നു..

 

ആകെ കണ്ടത് മൂലയിൽ ചാരി വച്ചിരുന്ന ഈർക്കിൽ ചൂലാണ്.. അതെടുത്ത് എന്നെക്കൊണ്ട് ആകുന്ന വിധം എന്റെ നേർക്ക് വന്നവന്മാരെ ഞാൻ അടിച്ചു പിരുത്തു കൊറേ അടിയും ചവിട്ടും കിട്ടി അങ്ങോട്ടും കൊടുത്തപ്പോഴേക്കും സാറുമ്മാർ ഓടി വന്നു പിടിച്ചു മാറ്റി..

 

സ്കൂൾ അന്ന് നേരത്തെ വിട്ടു.. വീട്ടിൽ നിന്ന് ആള് വന്നു.. പോലീസ് വന്നു അവരുടെ മുന്നിൽ വച്ചു ഞാൻ. വീഡിയോ കാട്ടിക്കൊടുത്തു..

വീഡിയോയിൽ പറയുന്ന പെൺകുട്ടികളും ഞാനും തമ്മിലുള്ള ബന്ധം എന്റെ വീട്ടുകാർ പറഞ്ഞു മനസ്സിലാക്കി..

 

ചാടി തുള്ളി വന്ന അവന്മാരുടെ രക്ഷകർത്താക്കൾ എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലായി..അടി ഉണ്ടാക്കിയതിനു 15 ദിവസം സസ്പെൻഷൻ കിട്ടി.. സ്വയം നാറുമെന്നറിയാവുന്നത് അവര് കേസിനൊന്നും പോയില്ല..

 

അച്ഛന്റേം അമ്മേടേം കൂടെ ഞാൻ വീട്ടിലേക്ക് വന്നു.. അവരെന്നെ ഒന്നും പറഞ്ഞില്ല..

 

വീട്ടിൽ ഞാനെന്റെ റൂമിൽ ഇരുന്നപ്പോൾ പുറത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം

Leave a Reply

Your email address will not be published. Required fields are marked *