സ്കൂളിലെ എല്ലാവരും അവിടെ ഉണ്ടായിരുന്നു.. അധ്യാപകർ ഓടി അകത്തേക്ക് കയറി ആരോടും ഒന്നും പറയാൻ നിൽക്കാതെ ബാഗുമെടുത്ത് ഞാൻ വീട്ടിലേക്ക് പോയി..
വീട്ടിൽ ചെന്ന് നന്നായൊന്ന് കുളിച്ച് ഒന്നും പറയാതെ ഞാൻ കിടന്നുറങ്ങി..
വൈകിട്ട് അമ്മയുടെ വെപ്രാളത്തോടെയുള്ള തട്ടി വിളി കേട്ടാണ്.. കതക് തുറന്നത്..
അമ്മ ആകെ കരയുന്നുണ്ടായിരുന്നു.. അച്ഛൻ എന്റെ പൊതിരെ തല്ലി.. ഞാൻ നിന്ന് കൊണ്ടതല്ലാതെ മറുത്തോരക്ഷരം പറഞ്ഞില്ല..അവന്മാർ പോലീസ് കേസ് കൊടുത്തുവെന്നോ പ്രശ്നം ആകുമെന്നോ ഒക്കെ അവര് പറയുന്നുണ്ടായിരുന്നു..
പക്ഷെ എനിക്കൊന്നും തോന്നിയില്ല ഞാനാകെ മരവിച്ച അവസ്ഥയിലായിരുന്നു.. പിന്നെ ഞാൻ സ്കൂളിലേക്ക് പോയില്ല 2 ദിവസം കഴിഞ്ഞപ്പോൾ ഇതേ പോലെ റൂമിൽ കിടന്ന എന്നെ അമ്മ വിളിച്ചു.. ആരോ വന്നിട്ടുണ്ടെന്ന് പറഞ്ഞു..
ഞാനിറങ്ങി ചെന്നപ്പോൾ അത് അശ്വതിയുടെയും ഫാത്തിമയുടെ ഐഷയുടെയും വീട്ടിലെ ആൾക്കാരായിരുന്നു..
അവര് വീട്ടുകാരോട് നടന്നതെല്ലാം പറഞ്ഞു അവരുടെ പെണ്മക്കളെ രക്ഷിക്കാനാണ് ഞാനത് ചെയ്തതെന്ന് അവര് പറഞ്ഞു മാത്രമല്ല സ്കൂളിൽ ഞാൻ നേരിടുന്ന അപഹാസങ്ങളും അവര് പറഞ്ഞാണ് വീട്ടുകാർ അറിയുന്നത് അതവരെ വിഷമിപ്പിച്ചു..
എന്നെ തല്ലിയ അച്ഛൻ എന്റെ മുന്നിലിരുന്ന് കരഞ്ഞു.. ഞാനവരെ സമാധാനിപ്പിച്ചു.. പോലീസ് കേസൊക്കെ അവരുടെ വീട്ടുകാർ മാറ്റി.. സ്കൂളിൽ നിന്ന് അവന്മാരെ 6 പേരെയും പറഞ്ഞു വിട്ടു..
ഇനി സ്കൂളിലേക്കില്ല എന്നാ തീരുമാനം ഞാൻ എടുത്തു എങ്കിലും എല്ലാവരുടെയും നിർബന്ധം മൂലം ഞാൻ വീണ്ടും പോകാൻ തീരുമാനിച്ചു അന്നായിരുന്നു സ്കൂളിലെ വാർഷികാഘോഷം.. ചുമ്മാ ഒന്ന് പോയി വരാം എന്ന് കരുതി ഞാനിറങ്ങി.
സ്കൂളിലേക്ക് ചെന്ന് കയറിയപ്പോഴാണ് അന്നത്തെ അടിയുടെ പവർ എനിക്ക് മനസ്സിലായത് സാധാരണ എന്നെ കണ്ടാലേ കളിയാക്കുന്നവന്മാർ ഒരുത്തനും തല പൊക്കി നോക്കുന്നു കൂടിയില്ല പെൺകുട്ടികൾ ഒക്കെ നോക്കി ചിരിക്കുന്നുണ്ട്..
അതെനിക്ക് സന്തോഷം തോന്നി.. സ്റ്റേജിന്റെ ഭാഗത്തൂന്ന് നടന്നപ്പോഴാണ് അശ്വതി ഓടി എന്റടുത്തേക്ക് വന്നത്..
ചിരിച്ചോണ്ടുള്ള അവളുടെ വരക്കം കണ്ട എന്നെ നെഞ്ച് പട പട ഇടിക്കാൻ തുടങ്ങി..
നീ വന്നല്ലോ.. സന്തോഷായി നിക്ക്..
ഞാനവളുടെ കണ്ണിൽ നിന്ന് കണ്ണെടുക്കാതെ നോക്കി നിന്നു പോയി..
ഹലോ മാഷേ എന്തേലും പറയ്..
ഹാ അശ്വതി ഒകെ അല്ലെ നീ..
ഞാൻ ഓക്കേ ആണ് നീയോ..
ഞാൻ ഓക്കേ ആണ്..