ഐഷ : അതേ നീ അവനെ വിളിക്ക് എനിക്കവനോട് മാപ്പ് പറയണം..
അച്ചൂ : നീ ഒക്കെ ഒന്ന് പോയി കിടന്നേ.. നമുക്ക് നാളെ സംസാരിക്കാം..
ഫാത്തിമ :ഇല്ല എനിക്കിപ്പോ കാണണം..
അവരുടെ സംസാരം കേട്ട ഞാൻ പതുക്കെ തല പോക്കി നോക്കി അതായിഷ കണ്ടു..
ഐഷ : ദേ അർജുൻ ദോ കിടക്കുന്നു..
കതകിനു നേരെ നിന്ന അച്ചൂനെ തള്ളി മാറ്റി.. അവളുമ്മാർ അകത്തേക്ക് കേറി വന്നു.. പിന്നെ കരച്ചിലായി ബഹളമായി സോറി പറച്ചിലായി..
അവസാനം ഫാത്തിമ എന്റെ മുഖത്തൊക്കെ ഉമ്മ തന്നു അശ്വതിക്ക് കുരു പൊട്ടുന്നുണ്ടായിരുന്നു..
ഒടുവിൽ രണ്ട് പേരും എന്റെ അപ്പുറവും ഇപ്പുറവുമായി കിടന്നു..
പിറ്റേന്ന് എണീറ്റപ്പോൾ കുറച്ചു വൈകി അതോണ്ട് അവിടന്ന് തന്നെ കുളിച്ചൊരുങ്ങി ഒരുമിച്ച് സ്കൂളിൽ പോയി..
സ്കൂളിൽ ചെന്നിട്ടും ഉറക്കം വിട്ടുമാറിയിരുന്നില… എന്റെ ബുക്കെല്ലാം പ്രവീണയുടെ കയ്യിൽ ആയോണ്ട് ബാഗ് ഇല്ലാത്തത് ഒരു പ്രശ്നമായില്ല..
ഉച്ചക്ക് ഊണ് കഴിക്കാൻ നേരം അനഘയും പ്രവീണയുമെല്ലാം നിർബന്ധിച്ചു കൂടെയിരുത്തി വാരി തന്നു.. അശ്വതി മുഖത്ത് ദേഷ്യം വന്നെങ്കിലും എന്നെ നോക്കി ചിരിച്ചു എനിക്കാണേൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരുന്നു..
ഉച്ചക്ക് ഫിസിക്സിന്റെ ബുക്ക് മുകളിലെ സ്റ്റാഫ് റൂമിൽ വച്ചു ഞാനും പ്രവീണയും സ്റ്റെപ് ഇറങ്ങി വരുമ്പോൾ താഴെ കയ്യും കെട്ടി അശ്വതി നോക്കി നിൽപ്പുണ്ടായിരുന്നു.. എന്നെ നോക്കി അവള് വല്ലാത്തൊരു ചിരി ചിരിച്ചു..
ആഹ് അശ്വതി..
പ്രവീണ എന്നെ ഒന്ന് നോക്കി..
നീ പൊക്കോ പ്രവീ ഞാൻ വന്നേക്കാം…
ലൈബ്രറിലോട്ട് വാ അവളൊന്ന് കനത്ത ശബ്ദത്തിൽ പറഞ്ഞു മുന്നേ നടന്നു…