വീട്ടുകാർക്കൊക്കെ എന്റെ കാര്യത്തിൽ പേടി ആയി ഞാനൊരു രോഗിയെ പോലെ ആയി എപ്പോഴും കരച്ചിലും ആകെ വയ്യാത്ത അവസ്ഥയും..
കുറെ നാള് കൂടി അവരുടെ നിർബന്ധം മൂലം ഫാത്തിമടെ വീട്ടിൽ കൂടി…
ഐഷ : നീ എന്ത് കോലമാടാ അർജൂ നീ ആ മുടി എങ്കിലും ഒന്ന് വെട്ടിക്കളയൂ..
ഞാൻ : ഇതല്ലേ ഇപ്പോഴത്തെ ഫാഷൻ
ഞാൻ ചിരി വരുത്തി പറഞ്ഞു..
ഫാത്തിമ : നീ ആകെ വല്ലാണ്ടായി..
ഞാൻ : ഏയ് അങ്ങനൊന്നുല്ലെടീ..
ഐഷ : ഡേയ് അച്ചൂ പ്രേമമൊക്കെ എങ്ങനെ പോണു ഡീ..
അശ്വതി : നന്നായിട്ട് പോണു ഡീ..
ഞാൻ അശ്വതിടെ മുഖത്തേക്ക് പോലും നോക്കീല്ല എനിക്കവളുടെ പ്രേമ കഥ കേൾക്കണം എന്നുമില്ലായിരുന്നു..
ഫാത്തിമ : നന്നായിട്ടെന്ന് പറഞ്ഞാൽ..
അശ്വതി : ഞങ്ങള് കിസ്സടിച്ചു…
ഞാനൊന്ന് ഞെട്ടി പോയി… എന്റെ ശരീരം വിറയ്ക്കാൻ തുടങ്ങി..
ഫാത്തിമ : ഡേയ് കള്ളി.. പണി പറ്റിച്ചോ?
ഐഷ : പിന്നല്ല.. എങ്ങനുണ്ടാരുന്നു..
അശ്വതി : നന്നായിരുന്നു…
ഞാനൊന്നും മിണ്ടീല്ല.. ഞാൻ തല ഉയർത്താതെ ഇരുന്നു..
ഫാത്തിമ : എടാ എനിക്കും ഐഷായ്ക്കും പ്രൊപോസൽ വന്നു…
ഞാൻ : ആഹാ നന്നായല്ലോ…
ഐഷ : അങ്ങനെ ഞങ്ങളും കമ്മിറ്റെഡ് ആകാൻ പോണു…
ഫാത്തിമ : നിനക്കും ഞങ്ങളൊരു ചെറുക്കനെ കണ്ട് പിടിക്കട്ടെ..
ഞാൻ : എന്റെ പൊന്ന് പാത്തൂ ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ഞാൻ കുണ്ടൻ അല്ലെന്ന്.. എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ..
ഞാൻ ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു..
ഞാനങ്ങനെ ദേഷ്യപ്പെട്ടിട്ടില്ല..
അതോണ്ട് തന്നെ അവരെല്ലാം പെട്ടെന്ന് നിശബ്ദരായി…
ഈ കണ്ണിൽ കണ്ടവനെയൊക്കെ ഉമ്മ വയ്ക്കുന്നതൊക്കെ നല്ല രീതിയായി എനിക്ക് തോന്നുന്നില്ല..
അശ്വതി : നീ എന്നെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എനിക്ക് ഏട്ടൻ കണ്ണിൽ കണ്ടവനല്ല.. പിന്നെ ഞാൻ പറയുവാണ് എന്റെ കാര്യത്തിൽ ആവശ്യമില്ലാണ്ട് ഒന്നും പറയാൻ നിക്കണ്ട നീ..
മ്മ്മ്.. സോറി അറിയണ്ട പറഞ്ഞതാ..
ഫാത്തിമ : സ്കൂളിലെ കാര്യം സ്കൂളിൽ വിട്.. ഇവിടെ വേറെ.. നമ്മൾ ഇവിടെ കൂടുന്ന സമയത്ത് വേറെ ആരുടേം ഫോൺ എടുക്കാൻ പാടില്ല.. അശ്വതിക്ക് ഓക്കേ ആണോ അത്?