ഞാൻ : എന്ത്..??
ഐഷ : ഇഷ്ടമാണെന്ന്..
ഞാൻ : ആണോ അശ്വതി?
വീണ്ടും എന്റെ ചോദ്യം..
അശ്വതി : ഹാ അതെ..
അവള് മുഖത്തു നോക്കാതെ പറഞ്ഞു…
ഞാൻ : എടുത്തു ചാടിയുള്ള ഈ തീരുമാനം നല്ലതാണോ? ഒന്നൂടെ ആലോചിച്ചിട്ട് പോരെ?
അശ്വതി : ആലോചിക്കാൻ ഒന്നുല്ല എനിക്കിഷ്ടാണ്…
എന്റെ ഹൃദയം പൊട്ടി തകർന്ന് വെള്ളം കണ്ണിൽക്കൂടി ഇപ്പോൾ ഒഴുകും എന്നാ അവസ്ഥയിലായി..
ഫാത്തിമ : അപ്പോൾ നമ്മുടെ കൂട്ടത്തിൽ ഒരാൾ കമ്മിറ്റെഡ് ആകാൻ പോണു… 🤩
ഐഷ : അതേ അതേ..
ഞാൻ : ഹ ഹ ഹ.. അതേ അതേ.. അടുത്തത് നിങ്ങൾ…
ഫാത്തിമ : ഞാനും ഈ വർഷം തന്നെ സെറ്റ് ആകും..
ഐഷ : ഞാനും..
ഞാൻ : ഐഷ ഞാൻ പറഞ്ഞില്ലാരുന്നോ എനിക്ക് കുറച്ചു അത്യാവശ്യമുണ്ട്.. ഞാൻ ഇറങ്ങട്ടെ..
ഫാത്തിമ : എന്തോന്ന് അത്യാവശ്യം.. നീ അവിടെ ഇരിക്ക്..
ഞാൻ : അല്ലെടീ അത്യാവശ്യം ആണ്.. നമ്മുക്ക് നാളെ കാണാം.. കൺഗ്രാട്സ് അച്ചൂ.. ബൈ..
ഞാൻ അവിടന്ന് പെട്ടെന്ന് പുറത്ത് കടന്നു.. ഇരുട്ടിലേക്ക് കടന്നതും എന്നെ ഉള്ളിൽ പൊട്ടിക്കൊണ്ടിരുന്ന ഡാമിനെ ഞാൻ തുറന്ന് വിട്ടു.. അത് കണ്ണിൽക്കൂടി ഒലിക്കാൻ തുടങ്ങി..
വീട്ടിൽ ചെന്നിട്ടും എനിക്ക് കരച്ചിൽ തീർന്നില്ല.. തലയണ മുഴുവൻ കണ്ണീരായി.. ഏത് പിഴച്ച സമയത്താണ് ബിയർ വാങ്ങാൻ തോന്നിയതെന്ന് ഞാൻ ഓർത്തു..
ഇൻസ്റ്റാഗ്രാമിൽ കേറി അരവിന്ദന്റെ ഫോട്ടോകൾ കൂടി നോക്കിയപ്പോൾ തീർന്നു.. സിനിമ നടനെ പോലെ ഒരുത്തൻ..
പിന്നെ കരച്ചിൽ നിന്നില്ല..
പിറ്റേന്ന് സ്കൂളിൽ പോയില്ല.
ഐഷുവും പാത്തുവും മാറി മാറി വിളിച്ചെങ്കിലും ഫോണെടുത്തില്ല..
രണ്ട് ദിവസം കഴിഞ്ഞാണ് സ്കൂളിലേക്ക് പോയത്.. പനി ആയിരുന്നെന്നു കാര്യം പറഞ്ഞു.. കേട്ടെങ്കിലും അശ്വതി കേട്ട ഭാവം കാട്ടിയില്ല അവളെന്നെ അത്രയ്ക്ക് വെറുത്തു..
ഉച്ചക്ക് ഇന്റർവെൽ സമയത്ത് കഴിച്ചു പാത്രം കഴുകി വന്നപ്പോൾ ഇട നാഴിയിൽ നിന്ന് അശ്വതിയും അരവിന്ധും സംസാരിക്കുന്നു.. ഭയങ്കര ചിരി.. എത്ര നാളായി അവളുടെ ആ ചിരി ഒന്ന് കണ്ടിട്ട് പക്ഷെ അത് വേറൊരുത്തന്റെ കൂടെ നിൽക്കുമ്പോൾ ആണെന്ന് മനസ്സിലാക്കുമ്പോൾ എന്റെ ഉള്ള് വീണ്ടും പൊള്ളി..
ഞാനാകെ വല്ലാണ്ടായി അവരെ ഒരുമിച്ച് കാണുമ്പോൾ എല്ലാം എന്റെ ഹൃദയത്തിൽ കത്തി ആഞ്ഞു കുത്തുന്ന ഫീൽ ആയിരുന്നു.. അശ്വതി അത് ആസ്വദിക്കുന്നുണ്ടോ അറിയില്ല..
ഇടയ്ക്കിടെ ഞാൻ സ്കൂൾ മുടക്കി.. അശ്വതി വിളിച്ചതേയില്ല..