എന്റെ പെണ്ണ് [ടിന്റുമോൻ]

Posted by

ഉലയുകയായിരുന്നു ഞാൻ ക്ലാസ്സിൽ തന്നെ ഇരുന്ന് സമയം പോക്കി… വൈകുന്നേരം വീടെത്തി ഫോൺ നോക്കിയപ്പോൾ ഫാത്തിമേടേം ഐഷാടേം കൊറേ മിസ്സ്‌ കാൾ ഞാൻ ഐഷാനെ വിളിച്ചു..

ഹലോ എന്ത് പറ്റി?

ഡാ ഇന്ന് 7 മണിക്ക് എന്റെ വീട്ടിൽ വരണേ..

എടീ എനിക്ക് 7 മണിക്ക്…

ഒന്നും പറഞ്ഞോഴിയേണ്ട.. വന്നേക്കണം..

ഫോൺ കട്ട് ആയി..

ഞാൻ പെട്ടെന്ന് കുളിച് റെഡി ആയി.. എല്ലാം പഴയ പോലാവണേ എന്ന് പ്രാർത്ഥിച്ചു 7 മണിക്ക് തന്നെ അവളുടെ വീട്ടിലെത്തി..

അവളുടെ റൂമിൽ ചെന്നപ്പോൾ അശ്വതിയും ഫാത്തിമയും വന്നിട്ടുണ്ട്.. അവര് ചിരിച്ചു കളിച്ചിരിക്കുവായിരുന്നു.. ഞാൻ ചെന്ന് കേറിയതും അശ്വതി മൂഡ് ഔട്ട്‌ ആയി..

ഫാത്തിമ : ആഹാ വന്നോ ethra നാളായെടാ നമ്മൾ കൂടീട്ട്..

ഐഷ : ഇന്നത്തോടെ എല്ലാം തീർന്നു ഇനി പിണക്കം എന്ന് വല്ലോം പറഞ്ഞാൽ ഇടി ആണ്..

ഫാത്തിമ : ഷേക്ക്‌ ഹാൻഡ് കൊടുക്കെടാ.. അവൾക്ക്..

അവള് അശ്വതിടെ കൈ പിടിച്ചു നീട്ടി.. ഞാൻ പെട്ടെന്ന് ഷേക്ക്‌ ഹാൻഡ് കൊടുത്തു.. അവര് ചിരിച്ചു അശ്വതി ചിരി വരുത്തി കാട്ടി എന്നിട്ടും എന്നോട് അവള് മിണ്ടീല്ല..

ഐഷ : ഡേയ് ഇന്നൊരു സംഭവം ഉണ്ടായി..

ഞാൻ : എന്താണ്??

ഫാത്തിമ : അശ്വതിക്ക് പ്രൊപോസൽ വന്നു..

എന്റെ നെഞ്ചിൽ ഒരു ഇടിത്തീ വെട്ടി..

ഞാൻ : ആഹാ.. അത് പണ്ടും വന്നിട്ടില്ലേ..

ഐഷ : ഇതത് പോലല്ലേടാ..പ്ലസ് ടു വിലെ അരവിന്ദേട്ടൻ.. പൊളി ആണ്..

ഞാൻ : ഒറ്റ ദിവസം കൊണ്ട് നീ അതങ്ങ് തീരുമാനിച്ചോ.?

എന്റെ ശബ്ദത്തിൽ അല്പം ദേഷ്യം ഉണ്ടായിരുന്നു..

ഫാത്തിമ : അല്ലേടാ അവള് പറഞ്ഞത് ഉള്ളതാണ്.. അങ്ങേര് ഇൻസ്റ്റാഗ്രാമിലോക്കെ അല്പം ഫേമസ് ആണ്..

ഞാൻ : എന്നിട്ട് അശ്വതി എന്ത് പറഞ്ഞു..

ഞാനവളുടെ മുഖത്ത് ആകാംക്ഷയോടെ നോക്കി..

അശ്വതി : ഞാനൊന്നും പറഞ്ഞില്ല..

(ഹോ എനിക്ക് കുറച്ചു സമാധാനമായി ഹൃദയം ഒന്ന് തണുത്തു )

ഫാത്തിമ : പക്ഷെ അവള് നാളെ പറയും..

Leave a Reply

Your email address will not be published. Required fields are marked *