ഞാൻ പെട്ടെന്ന് കൈ വലിച്ചു..
അവള് റൂമിൽ നിന്നിറങ്ങി പോയി..
ഞാൻ പിറകെ ഓടി..
അച്ചൂ അച്ചൂ…
ഞാൻ ഓടി ചെന്നവളുടെ കൈ പിടിച്ചു..
വിടെടാ എന്നെ… വിട്..
അച്ചൂ സോറി പറ്റി പോയി ഇതിന്റെ ലഹരിക്ക് ഞാൻ അറിയാതെ…
അറിയാതെ..തൂ…
.നീ എന്റെ ശരീരത്തിൽ തൊട്ടിട്ടു ഞാൻ നിന്ന് തന്നെങ്കിൽ അതെനിക്ക് നിന്നെ ഇഷ്ടം ആയോണ്ടാണ്.. ഒരാണിനും ഞാൻ കൊടുത്തിട്ടില്ല പക്ഷെ നിനക്ക് എല്ലാരേം വേണമല്ലേ..
അച്ചൂ അങ്ങനല്ല എനിക്ക് നീയാണ് എല്ലാം..
ഞാനവളുടെ മുഖം ചേർത്ത് പിടിച്ചു..
അവളെന്റെ കൈ തട്ടി മാറ്റി..
നീ നോക്കിക്കോടാ.. നിനക്ക് ഞാൻ കാണിച്ചു തരാം.. നീ കരയും നിന്നെ ഞാൻ കരയിക്കും..
അശ്വതി കരഞ്ഞു കൊണ്ട് റൂമിൽ കേറി കതകടച്ചു…
എവിടേലും പോയങ്ങ് ചത്തു കളഞ്ഞാലോ എന്ന് തോന്നിയ അവസ്ഥ ആയിരുന്നു അത്.. ആകെ തകർന്ന് ഇല്ലാണ്ടായി..
പിന്നീട് നാല് പേരും ഒരുമിച്ച് കൂടാനുള്ള പരിപാടി നിർത്തി.. കാരണം അശ്വതി എന്തേലും പറഞ്ഞു വരില്ലായിരുന്നു..
പത്താം ക്ലാസ്സ് റിസൾട്ട് വന്നു എല്ലാവരും പാസ്സ് ആയി പ്ലസ് വണ്ണിൽ ഒരേ
ഒരേ സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടി..
സ്കൂളിലെ ആദ്യത്തെ ദിവസം.. ഞാൻ നേരത്തെ പോയി.. അത് കഴിഞ്ഞാണ് അവര് വന്നത്.. മൂന്നു പേരും ഒരുമിച്ചാണ് വന്നത്..അശ്വതി നീല പാവാടയും ഉടുപ്പും അവളെപ്പോഴത്തെയും പോലെ സുന്ദരിയായിരുന്നു.. ഫാത്തിമയും ഐഷായും അത് പോലെ തന്നെ…
എന്നെ കണ്ടതും അശ്വതിടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു..
പാത്തുവും ഐഷായും എന്റടുത്തു വന്നപ്പോൾ താല്പര്യമില്ലാതെ പോലെ അവളും വന്നു അവരെന്നോട് സംസാരിച്ചെങ്കിലും അശ്വതി ഒരക്ഷരം മിണ്ടീല്ല..
അശ്വതി സുഖല്ലേ..
ആഹ്..
അതായിരുന്നു അവളുടെ ഏക മറുപടി.. ഞങ്ങൾ തമ്മിലെന്തോ പ്രശ്നമുണ്ടെന്ന് അറിയാം എങ്കിലും എന്താണെന്ന് പാത്തൂന്നും ഐഷായ്ക്കും അറിയില്ലായിരുന്നു…
എല്ലാരും സന്തോഷിച്ചു നടക്കുമ്പോഴും എന്റെ മനസ്സാകെ കത്തി