കാര്യങ്ങൾ ഒരുപാടുണ്ടെണ്ട
ചേച്ചി പറഞ്ഞോ
നിനക്ക് ബോർ അടിക്കും
ഇല്ലെന്നേ ചേച്ചി പറഞ്ഞോ
നിനക്കറിയോ ഞാനും അച്ചായനും നേരാംവണ്ണം സംസാരിച്ചിട്ട് എത്ര കാലമായെന്
അതെന്താ …
എനിക്ക് കുട്ടി ഇല്ലാത്തത് തന്നെ കാര്യം
വിവാഹം കഴിഞ്ഞു 2 വര്ഷം നല്ല സ്നേഹത്തിലായിരുന്നു ..ഞാൻ മനസ്സിൽ ആഗ്രഹിച്ച ഭർത്താവ് ..സ്നേഹസമ്പന്നൻ .എന്ത് ആഗ്രഹം പറഞ്ഞാലും സാധിപ്പിച്ചു തരും ..ഒരു പാട് സ്ഥലങ്ങൾ ഞങ്ങൾ ഒരുമിച്ചു പോയി …ഇഷ്ടമുള്ളതെലാം ചെയ്തു ..ആ ദിവസങ്ങളിൽ സന്തോഷം എന്നല്ലാതെ ഒരു കാര്യവും ജീവിതത്തിൽ ഉണ്ടായിരുന്നില്ല ..നേരത്തെ വീട്ടിൽ വരും ഒരുമിച്ചു ആഹാരം കഴിക്കും ഒരുപാടു സംസാരിക്കും .തമാശകൾ പറയും സിനിമക്ക് പോകും ..അങ്ങനെ ഒരു പെണ്ണിന് ഭർത്താവിൽ നിന്നും ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം ഞാൻ പറയാതെ തന്നെ അദ്ദേഹം എനിക്ക് തന്നു …ഒന്നൊഴിച് ….
അവരുടെ കണ്ണുകൾ നിറഞ്ഞു …ദുഃഖം അവർ കടിച്ചമർത്തുന്നത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല അവരെ ആശ്വസിപ്പിക്കാൻ വാക്കുൾക്കായി ഞാൻ മനസ്സിൽ പരതി ,..അവരോടു എന്ത് പറയണം എന്ന് എനിക്കൊരു രൂപവും ഇല്ലായിരുന്നു ..
സാരമില്ല ചേച്ചി എല്ലാം ശരിയാകും …
എന്ന ഞാനും കരുതിയത് …ഒന്നും ശരിയാകില്ല …
ട്രീറ്റ്മെന്റ് ഒന്നും ചെയ്തില്ലേ …..
ഒരുപാട് ….2 വര്ഷം കഴിഞ്ഞും ഞാൻ ഗർഭിണി ആവാഞ്ഞത് കാരണം ഞങ്ങൾ ഡോക്ടറെ കണ്ടു ഏതു ഡോക്ടറെ കണ്ടാലും ഏതൊക്കെ ടെസ്റ്റ് ചെയ്‌താലും പറയുന്നത് ആർക്കും ഒരു കുഴപ്പവുമില്ല .ആയിക്കോളും എന്നാണ് ….2 ആൾക്കും പ്രോബ്ലെംസ് ഒന്നുല്ല എന്തെന്നറിയില്ല ഞാൻ കൺസീവ് ചെയ്യുന്നില്ല
ശ്രമങ്ങൾ പരാജയമായപ്പോൾ അദ്ദേഹത്തിന്റെ എന്നോടുള്ള സമീപനം മാറ്റങ്ങൾ കൊണ്ട് നിറഞ്ഞു എന്നും നേരത്തെ വരുന്ന ആൾ പതിയെ സമയം വൈകാൻ തുടങ്ങി ..ആദ്യം മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചില്ല പിന്നീട് അത് പതിവായി ..വന്നാലും അതികം സംസാരമില്ല ഭക്ഷണം കഴിക്കാതെ ഞാൻ അദ്ദേഹത്തിനായി കാത്തിരിക്കും ..പക്ഷെ അദ്ദേഹം മിക്കപ്പോഴും കഴിച്ചിട്ടായിരിക്കും വരിക ..ഒന്നും കഴിക്കാതെ ഞാനും കിടക്കും …മിക്ക രാത്രികളിലും ഞാൻ പട്ടിണി ആയിരിക്കും ..ആരോടും ഒരു പരാതിയും പറയാതെ ഞാൻ എന്റെ വേദനകൾ കടിച്ചമർത്തി ….