എന്‍റെ പങ്കാളി
Ente Pakali Author : Neethu
[ഒരു കമ്പികഥ സൈറ്റ് ആണ് ഇത് എന്നാൽ ഈ കഥയിൽ കമ്പി ഇല്ല വെറുതെ മനസ്സിൽ തോന്നിയത് എഴുതി എന്ന് മാത്രം കഥ വായിക്കാൻ ഇഷ്ടമുള്ളവർ മാത്രം വായിക്കുക .കമ്പി പ്രതിക്ഷിക്കുന്നവർ ദയവു ചെയ്തു വായിക്കരുത് അവസാനം എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ….]
സർവീസിൽ ഇരുന്ന് അച്ഛൻ മരിച്ചത് കാരണം 18 വയസ്സിൽ തന്നെ സർക്കാർ ജോലി കിട്ടി .ആരോഗ്യവകുപ്പിൽ ക്ലാർക് .ആത്യ നിയമനം ആലപ്പുഴയിൽ .ആലപ്പുഴ കിഴക്കിന്റെ വെനീസ് എന്ന അപരനാമത്തിൽ വിലസുന്ന സുന്ദരി .കായലും പുഴകളും വയലുകളും കടലും അമ്പലങ്ങളും കാവുകളുമുള്ള പ്രകൃതിയുടെ ഏറ്റവും സുന്ദരമായ കാഴ്ച .പാലക്കാട്ടു കാരനായ എനിക്ക് പുറം ലോകവുമായി ബന്ധം വളരെ കുറവായിരുന്നു .അച്ഛൻ ആരോഗ്യ വകുപ്പിൽ അറ്റൻഡർ ആയിരിക്കെ ഹൃദയഗാതം മൂലം മരണമടഞ്ഞു .അന്നെനിക്ക് 15 വയസ്സ് പ്രായം
sslc കഴിഞ്ഞു നിക്കുന്ന സമയം .അച്ഛന്റെ മരണം എനിക്കും അമ്മയ്ക്കും വല്ലാത്തൊരു ഷോക്ക് ആയിരുന്നു .പ്രത്യേകിച്ച് അസുഗം ഒന്നുമില്ലാതിരുന്ന അച്ഛന് ഇങ്ങനൊരവസ്ഥ ഞങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല .
അമ്മക്ക് പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലായിരുന്നു വീട്ടമ്മ ആയിരുന്ന ‘അമ്മ ഊർജസ്വലത കയ്യ് വിട്ട നിലയിലായി .
അച്ഛന്റെ പെൻഷൻ വേഗംതന്നെ ശരിയായി പ്രായം കൂടിയ കാരണം അമ്മക്ക് ജോലി ലഭിച്ചില്ല .അങ്ങനെ ഡൈങ് ഹാർഡ്നസ് ആയി എനിക്ക് ജോലി ലഭിച്ചു . അച്ഛന് ആലപ്പുഴ ജില്ലയിലെ ജോലിയായതു കാരണം എനിക്കും അവിടെയാണ് ജോലി ലഭിച്ചത് .ഇന്നത്തെ കാലത്തു സർക്കാർ ജോലി ലഭിക്കാൻ എന്ത് പ്രയാസമാണ് എന്തയാലും അച്ഛൻ കാരണം ഞാൻ ജോലിക്കാരനായി .18 വയസ്സ് പൂർത്തിയായി അതികം വൈകാതെ പ്രവേശനാനുമതി എന്നെ തേടി എത്തി .പിന്നൊന്നും ആലോചിച്ചില്ല ഞാൻ ആലപ്പുഴയ്ക്ക് വണ്ടി കയറി .ഓരോരോ പ്രതേശങ്ങളെ പിന്നിലാക്കി ഞാൻ ആലപ്പുഴയിൽ എത്തി .ആലപ്പുഴയുടെ തെക്ക് ഭാഗം ഹരിപ്പാടിന്റെയും കായംകുളത്തിന്റെയും നടുക്കുള്ള സ്ഥലം ചേപ്പാട് .അവിടെയുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ക്ലർക് .ഹരിപ്പാട് ട്രെയിൻ ഇറങ്ങി ബസ് സ്റ്റാൻഡിൽ എത്തി കായംകുളം ബസ്സിൽ കയറി ചേപ്പാടിറങ്ങി .മേലാപ്പിസിൽ നിന്നും സങ്കടിപ്പിച്ച മെഡിക്കൽ ആപ്പീസറുടെ മൊബൈലിലേക്ക് വിളിച്ചു .ഓഫീസ് എവിടെയാണെന്ന് തിരക്കി .ചേപ്പാട് ആണെങ്കിലും സ്ഥാപനം സ്ഥിതി ചെയുന്നത് അതിനും ഉളിലേക്കു .അവിടെയുള്ളവരോട് വഴി ചോദിച്ചു .ആരോട് ചോദിക്കാൻ ആർക്കും അറിയില്ല അല്ല അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല സംഗതി ഞാൻ ഇറങ്ങിയത് ചേപ്പാട് .സ്ഥാപനം സ്ഥിതി ചെയ്യുന്നത് മുട്ടത്തു ..ചേപ്പാട് ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള സ്ഥാപനമായതിനാൽ പേരങ്ങിനെ വന്നെന്ന് മാത്രം .എന്ന ഒരു ഓട്ടോ പിടിച്ചു പോകാമെന്ന് കരുതിയപ്പോ ഒടുക്കത്തെ സമരം .എന്തയാലും മേലാപ്പിസർ അവിടെനിന്നും ഒരു ഓട്ടോ അയച്ചു