എന്‍റെ ഒരു ദിവസം
Ente Oru Divasam Author : Neethu
ഷിബുവേട്ടാ എഴുനേൽക്കു സമയം 3 ആയി ..ഇനിയും വൈകിയാൽ ഫ്ലൈറ്റ് മിസ് ആകും ചേട്ടനെ വിളിച്ചെഴുനേൽപ്പിച്ചു രാത്രിയിൽ എങ്ങോട്ടോ വലിച്ചെറിഞ്ഞ മാക്സിയും തപ്പിപിടിച്ചെടുത്തു ഞാൻ അടുക്കളയിലേക്കു നടന്നു .ഷിബുവേട്ടൻ ഇന്ന് തിരിച്ചു പോകുകയാണ് .മോളുണ്ടായതിനു ശേഷം സാമ്പത്തിക ഞെരുക്കങ്ങൾ കാരണം മണൽക്കാട്ടിൽ സമ്പാദിക്കാൻ വേണ്ടി വിമാനം കയറിയതാണ് ഏട്ടൻ .അമ്മയും അച്ഛനും ഞാനും മോനും മോളും പിന്നെ ഷിബുവേട്ടനും ഇതാണ് ഞങ്ങളുടെ കുടുംബം .നാട്ടിൽ ഇലട്രിഷ്യൻ ആയിരുന്നു ഷിബുവേട്ടൻ .എന്നെ കല്യാണം കഴിക്കുന്ന സമയത് അനിയനുമൊന്നിച്ചു കുടുംബവീട്ടിൽ താമസമായിരുന്നു .അനിയനും വിവാഹം കഴിച്ചതോടെ ഞങ്ങൾ വേറെ മാറി .കുടുംബസ്വത്തായി ലഭിച്ച പറമ്പിൽ വീടുണ്ടാക്കി .വീടുപണിയും മോളും കൂടി ആയതോടെ ഞങ്ങളുടെ സാമ്പത്തിക നില പരുങ്ങലിലായി .ഗൾഫിൽ ഇലക്ട്രിഷ്യൻ ആയി ഏട്ടന്റെ കൂട്ടുകാരൻ വഴി വിസ ലഭിച്ചപ്പോ പിന്നൊന്നും നോക്കിയില്ല .പിജി കഴിഞ്ഞു bed നു പഠിക്കുന്ന കാലത്താണ് ഏട്ടൻ എന്നെ വിവാഹം കഴിക്കുന്നത് .കല്യാണം കഴിഞ്ഞു അതികം വൈകാതെ മോനുണ്ടായി .പിന്നെ ഞാൻ എങ്ങോട്ടും പോയില്ല പടുത്തം പൂർത്തിയാക്കി മോനെയും നോക്കി വീട്ടിലിരുന്നു .മോന് 3 വയസ്സുള്ളപ്പോൾ മോളും ഉണ്ടായി .എല്ലാവരും ഒന്നിച്ചായപ്പോൾ ചില പൊരുത്തക്കേടുകൾ ഉണ്ടായപ്പോ ഞങ്ങൾ വേറെ മാറി .ഞാൻ ആരാണെന്നല്ലെ രജനി ..രജനി ഷിബു പീതാംബരന്റെയും ശാരദയുടെയും ഒരെഒരുമകൾ .എന്റെ കല്യാണത്തിന് മുന്നേ അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞു വെറുതെ അങ്ങ് പോയതല്ല ആത്മഹത്യ ചെയ്തതാണ് .അച്ഛന്റെ ചേട്ടനോട് കുടുംബസ്വത്തിനു വേണ്ടി കേസ് നടത്തിയും നാട്ടിലെ പെണ്ണുങ്ങൾക്ക് കൊടുത്തും അച്ഛൻ വലിയൊരു കടക്കാരനായി കേസ് തോറ്റപ്പോൾ വേറെ മാർഗം ഒന്നുമില്ലാതെ അച്ഛൻ ആത്മഹത്യ ചെയ്തു .അച്ഛൻ സ്വാത് നോക്കാത്ത പെണ്ണുങ്ങൾ ഞങ്ങളുടെ കരയിൽ ദുര്ലഭമാണ് .കന്നിനെ കയം കാണിക്കരുത് എന്ന് പറയുന്നപോലാണ് അച്ഛന് പെണ്ണുങ്ങൾ .എവിടെയെങ്കിലും ഒരു നിഴൽ കണ്ടാൽ മതി അച്ഛന്റെ കണ്ണ് അങ്ങോട്ട് പോകും .എന്ത് പറയാൻ ഞാൻ അനുഭവിക്കേണ്ട സ്വത്തു മുഴുവൻ കണ്ട പെണ്ണുങ്ങളും വക്കിലും കൂടി കൊണ്ടുപോയി വലിയ ഭാരം എന്റെ അമ്മയെ ഏല്പിച്ചാണ് അച്ഛൻ പോയത് .പിന്നീടുള്ള ഞങ്ങളുടെ ജീവിതം വളരെ ദുഷ്കരമായിരുന്നു .പശുവിനെ വളർത്തിയും വീട്ടിലെ തേങ്ങാ വിറ്റും ഞങ്ങൾ അങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോയി .അപ്പോഴാണ് ഞങ്ങൾ അറിയുന്നത് വീടും സ്ഥലവും പണയം വച്ച് അച്ഛൻ വലിയൊരു തുക വാങ്ങിയിരുന്നു .ഹാജ്യാർ എന്ന് വിളിക്കുന്ന അബ്ദുല്ല ഹാജിയുടെ കയ്യിൽനിന്നുമാണ് അച്ഛൻ കടം വാങ്ങിച്ചത്