പെട്ടന്ന് രാഗേഷ് ഞെട്ടി ഉണർന്നു. ട്രെയിനിൽ ആയിരുന്നു രാഗേഷ്. അവൻ എതിരെ ഉള്ള സീറ്റിലിരുന്ന കുട്ടിയെ നോക്കി. എന്നിട്ടവൻ മനസ്സിൽ ആലോചിച്ചു. ” എന്റെ മോൾക്ക് രണ്ട് വയസ്സ് തികഞ്ഞുകാണും. അവളെ ഞാൻ ആദ്യമായി അല്ലെ കാണുന്നത്. അവൾക്ക് അറിയുവോ ഞാൻ അച്ഛനാണെന്ന്” ഇങ്ങനെ കുറെ ചിന്തകൾ മനസ്സിൽ ഓടിച്ചുകൊണ്ട് രാഗേഷ് വീണ്ടും മയക്കത്തിലേക്ക് വീണു.
ഈ ഭാഗം ഇവിടെ അവസാനിക്കുന്നു. സംശയങ്ങൾ ഉണ്ടാവാം. ഞാൻ പറഞ്ഞല്ലോ സ്ലോ ആയിട്ടാണ് കഥ മുൻപോട്ട് പോകുന്നത്. ഒന്ന് രണ്ട് പാർട്ട് കൂടെ വരുമ്പോൾ ശരിക്ക് മനസിലാവും. എല്ലാവർക്കും ഇഷ്ടം ആയെങ്കിൽ അടുത്ത പാർട്ട് ഉടൻ തന്നെ ഇടുന്നതായിരിക്കും.