എന്റെ മോനു
Ente Monu | Author : Rishi
സമയം വൈകുന്നേരം നാലുമണിയായി. ഞാൻ വരാന്തയിലെ ചാരുപടിയിലിരിക്കുന്നു. അവനെന്താ വരാൻ വൈകുന്നത്? മൂന്നരയ്ക്ക് എത്തേണ്ടതാണ്. ഭഗവതീ! ഞാൻ നിറഞ്ഞ മുലകൾക്കു മേലേ കയ്യമർത്തി നിശ്ശബ്ദയായി പ്രാർത്ഥിച്ചു. എൻ്റെ മോനൂനൊന്നും വരുത്തല്ലേ! മുകുന്ദൻ മാഷ് ചാരുകസേരയിൽ കിടക്കുന്നുണ്ട്. പതിവു പോലെ ദിനപ്പത്രത്തിൽ മുഖം പൂഴ്ത്തിയിരിപ്പാണ്. ഈ മനുഷ്യനെന്താ? ലോകത്തിലെ വിവരം മൊത്തമറിയണോ? ഇയാളെന്നാ പീയെസ്സിക്കു പഠിക്കുവാണോ? വല്ല്യ ഫിലോസൊഫി പ്രൊഫസറാണ്. കുന്തമാണ്! ആർക്കും ഒരു പ്രയോജനവുമില്ലാത്ത വിഷയം. ഞാൻ പാവം ഞങ്ങടെ പഞ്ചായത്തിലെ ദേവസ്വം ഓഫീസിലെ ക്ലാർക്കാണ്.
രേവതീ! മധു എവിടെ? എൻ്റെ ചിന്തകളെ മുറിച്ചുകൊണ്ട് മാഷിൻ്റെ ചോദ്യമവിടെ മുഴങ്ങി. ആരാണ് മധു? എൻ്റെ മോനു?
രണ്ടു മാസം പിന്നിലേക്ക് പോവാം. എൻ്റെ വകയിലൊരു കുഞ്ഞമ്മേടെ മോളായിരുന്നു ജയന്തി. സ്വന്തം അമ്മ നേരത്തേ പോയ അവൾ പഠിച്ചത് എൻ്റമ്മേടെ വീട്ടിൽ നിന്നാണ്. അന്നു ഞാനവളുടെ വല്ല്യേച്ചിയായിരുന്നു. എന്തു പ്രശ്നമൊണ്ടേലും ഓടി വരുന്ന കുഞ്ഞനിയത്തി! കല്ല്യാണം നടത്തിയതും ഞങ്ങളായിരുന്നു. അവൾക്കിഷ്ട്ടപ്പെട്ട പയ്യൻ. അവനും അടുത്ത ബന്ധുക്കളാരുമില്ലായിരുന്നു.
ജയന്തി പിന്നീട് കെട്ടിയവൻ്റെയൊപ്പം ദുബായിലായിരുന്നു. ഇടയ്ക്കെല്ലാം നാട്ടിൽ വരുമ്പോൾ നിശ്ചയമായും എന്നെ കാണാൻ വന്നിരുന്നു. അന്തർമുഖനായ മോൻ്റെയൊപ്പം. എൻ്റെ മോള് രാഖിയോടു മാത്രമാണ് അവനിത്തിരി അടുപ്പമുണ്ടായിരുന്നത്… എനിക്കവൻ പിറക്കാതെ പോയ മകനും. ആഹ്..പറഞ്ഞു പറഞ്ഞു ഞാൻ കാടുകയറി… ഇന്നിലേക്കു വരാം.
മധു ജയന്തീടെ ഒറ്റമോനാണ്. ദുബായിൽ നിന്നും അബുദാബിയിലേക്ക് കാറോടിച്ചു പോവുകയായിരുന്നു ആ കൊച്ചുകുടുംബം. ആക്സിഡൻ്റിൽ രക്ഷപ്പെട്ടത് പിൻസീറ്റിൽ ഉറങ്ങിക്കിടന്നിരുന്ന മധു… അല്ല..എൻ്റെ മോനു മാത്രം. ഓഫീസിലെ മറ്റുള്ളവർ ചേർന്നാണ് ശരീരങ്ങൾ നാട്ടിലേക്കെത്തിച്ചത്. നിർവികാരനായി മരവിച്ച മനസ്സുമായി കർമ്മങ്ങൾ ചെയ്ത മോനുവിൻ്റെ ചിത്രം ഉള്ളിലൊരു വിങ്ങലായി. ഒരാഴ്ച്ചത്തേക്ക് രാഖീം മക്കളുമങ്ങ് ന്യൂസിലാൻ്റിൽ നിന്നും വന്നു നിന്നു. അവരുള്ളപ്പോൾ മോനുവിന് വലിയ വിഷമമൊന്നും കണ്ടില്ല. അടുത്ത കോളേജിൽ മാഷിൻ്റെ ശുപാർശയിൽ അവനെ ഡിഗ്രിക്കു ചേർത്തു. മാഷിൻ്റെ കോളേജ് കൊറച്ചു ദൂരെയാണ്. ട്രെയിനിലാണ് മാഷിൻ്റെ പോക്ക്. അല്ലെങ്കിൽ അവിടെ ചേർത്തേനേ.