ഇഷ്ടമില്ലാത്ത കാര്യമാണ്. അണ്ണാ എന്ന് വിളിക്കുമ്പോൾ സഹോദരി സഹോദരനെ വിളിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് അണ്ണാ എന്നുള്ള വിളി ചേട്ടാ എന്നാ ആക്കിക്കോ.
സീത: ശരി, അണ്ണാ അല്ല ചേട്ടാ.
ഞാൻ: ഇനി സീതയ്ക്കു പറയാനുള്ളത് പറയൂ.
സീത: അന്ന് ഞങ്ങൾ തൃശ്ശൂർക്ക് വന്നത് നമ്മുടെ കാര്യം പറയാൻ ആണല്ലോ. അത് എന്തുകൊണ്ടോ പറയാൻ പറ്റിയില്ല. ഇപ്പോൾ അച്ഛൻ പറയുന്നുണ്ടോ അണ്ണൻറെ അല്ല ചേട്ടൻറെ വീട്ടിൽ പോയി ഇക്കാര്യം പറയാമെന്ന്. അണ്ണ അല്ല ചേട്ടൻ്റെ വീട്ടുകാരുമായി ചേട്ടൻ നല്ല ടേംസിൽ അല്ലല്ലോ. അതുകൊണ്ട് ഞാൻ അവരോട് പോകണ്ട എന്നു പറഞ്ഞു. പകരം നമുക്ക് രണ്ടുപേർക്കും കൂടി ഒന്ന് വീടുവരെ പോയാലോ, അമ്മയെയും അച്ഛനേയും സഹോദരനെയും സഹോദരിയെയും കണ്ടു, വഴക്കൊക്കെ മാറ്റിയിട്ട് അവരെ പറഞ്ഞു വിടാം. എന്താണ് ചേട്ടൻറെ അഭിപ്രായം.
ഞാൻ: എനിക്ക് ഇതിനോട് ഒരു അഭിപ്രായവും ഇല്ല, മരിക്കാൻ കിടന്നിട്ട് പോലും തിരിഞ്ഞു നോക്കാത്തവരുമായി ഒരു ബന്ധം സ്ഥാപിക്കാനും എനിക്ക് താല്പര്യമില്ല.
സീത: അങ്ങനെയൊരു കണ്ടീഷനിൽ അവർ എത്തണമെങ്കിൽ എന്തെങ്കിലും തക്കതായ കാരണം കാണും. നമുക്കൊന്ന് പോയി നോക്കാം ചേട്ടാ. എന്നെയും കൊണ്ടുപോകുന്നതിൽ ചേട്ടന് വിരോധം വല്ലതുമുണ്ടോ.
ഞാൻ: അതെന്താ അങ്ങനെ ചോദിച്ചത്? ഇനിയിപ്പോൾ എവിടെയെങ്കിലും കൊണ്ടുപോകണമെങ്കിൽ ഞാൻ അല്ലേ ഉള്ളൂ.
സീത: ഇന്ന് ബുധൻ, ഈ വെള്ളിയാഴ്ച അല്ല അടുത്ത വെള്ളിയാഴ്ച ക്രിസ്മസ് അല്ലേ. ആ ദിവസങ്ങളിൽ അഞ്ചു ദിവസം എൻറെ കോളേജിന് മുടക്കം ആണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് നമുക്ക് ഇവിടെ നിന്നും പുറപ്പെട്ടാൽ വൈകുന്നേരം ഏഴരയോടെ വീടെത്താൻ പറ്റില്ലേ.
ഞാൻ: എങ്ങനെ പോകും? ട്രെയിനിൽ ആണോ. ഞാൻ ഒരു വണ്ടി നോക്കി വച്ചിട്ടുണ്ട് അതൊന്നു പോയി നോക്കിയാൽ നല്ലതാണെങ്കിൽ ഈയാഴ്ച തന്നെ എടുക്കാമായിരുന്നു.
സീത: വണ്ടി ഉണ്ടായത് വിറ്റതല്ലേ, ഒരു ദേഷ്യത്തിന് കിണറ്റിൽ ചാടിയാൽ പല ദേഷ്യം കൊണ്ട് കരകയറാൻ പറ്റില്ലെന്ന് ഇപ്പോൾ പഠിച്ചില്ലേ. ട്രെയിൻ ആണെങ്കിൽ അങ്ങനെ എനിക്ക് ഒരു കുഴപ്പവുമില്ല.
ഞാൻ: ട്രെയിനിൻ്റെ കാര്യമാണ് വിശ്വസിക്കാൻ പറ്റില്ല ലേറ്റ് ആയാൽ നമ്മൾ നടക്കേണ്ടി വരും. അഞ്ച് എട്ട് കിലോമീറ്റർ ഉണ്ട്. നോക്കട്ടെ വണ്ടി ആ വർക്ഷോപ്പ്കാരനേയും കൊണ്ട് പോയി നോക്കാം.
സീത: അപ്പോൾ നമുക്ക് പോകാം അല്ലേ, വീട്ടിൽ രാത്രി വരുമ്പോൾ അവതരിപ്പിക്കാം. എൻറെ ഫോൺ ചത്ത് ഇരിക്കുകയാണ്. ചേട്ടൻ്റെയും ഫോൺ പഴയതല്ലേ, നമുക്ക് പുതിയത് ഓരോന്ന് നോക്കിയാലോ?
ഞാൻ: എൻറെ ഫോൺ ചാർജ് ചെയ്യാത്ത വെച്ച് ബാറ്ററി പോയതാണ്, അത് മാറ്റി
എൻ്റെ മൺവീണയിൽ 21 [Dasan]
Posted by