പാത്രവും തപ്പിയെടുത്ത് ചെല്ലുമ്പോൾ, ചേട്ടന് അകത്ത് സെറ്റിയിൽ ടിവിയും കാത്തിരിപ്പുണ്ട്. ചേച്ചി അടുക്കളയിലും. ഞാൻ ചേട്ടൻറെ അടുത്ത് പോയിരുന്നു ടിവി കാണാൻ ഇരുന്നു. എൻറെ കണ്ണുകൾ സീതയെ പരതി. അവിടെയെങ്ങും കണ്ടില്ല എന്ന് മാത്രമല്ല ഒരു മുറിയിലും ലൈറ്റും കണ്ടില്ല. ആള് ഇവിടെയില്ലേ? ആരോട് ചോദിക്കാൻ. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി ഒരു കട്ടൻ ചായയും ആയി വന്നു. എൻറെ കൈയിലുണ്ടായിരുന്ന പാത്രം ചേച്ചിയെ ഏൽപ്പിച്ചു. എൻറെ ദുഷ്ട ബുദ്ധി കാരണം ഇവർക്കും ബുദ്ധിമുട്ടായി. എൻറെ മോശം സമയത്ത് എന്നെ നോക്കാൻ ഇവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതുപോലും ശ്രദ്ധിക്കാതെ എൻറെ മനസ്സുഖത്തിനുവേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടി. അത് ഈ വീട്ടുകാരെ ആണ് കൂടുതൽ വേദനിപ്പിച്ചത്.
ഞാൻ: ചേട്ടാ, എന്നെ വെറുക്കരുത്. ഞാനെൻറെ ബുദ്ധിമോശം കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും വേദനിപ്പിക്കുന്ന തരത്തിൽ പെരുമാറിയിട്ടുണ്ട് എങ്കിൽ എന്നോട് ക്ഷമിക്കണം.
ചേട്ടൻ: ഞങ്ങൾക്ക് എന്ത് ബുദ്ധിമുട്ട് അജയ. ഞങ്ങൾ ഹാപ്പി അല്ലേ. ഞങ്ങൾ പറഞ്ഞെന്നു കരുതി അജയനെ തുടർനടപടികളിൽ മാറ്റമൊന്നും വരുത്തേണ്ട. പോകാൻ ഉള്ളത് എവിടെയാണെന്ന് വെച്ചാൽ പോവുക. അതിന് ഒരു മുടക്കവും വരുത്തണ്ട.
ഇവർ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇരുന്ന് കേൾക്കേണ്ട സ്ഥിതിയാണ്. ഭക്ഷണം കഴിക്കാൻ ആയി ഇരുന്നപ്പോഴും സീതയെ കാണാഞ്ഞതിനാൽ എൻറെ മനസ്സ് എത്ര നിയന്ത്രിച്ചിട്ടും കണ്ണുകൾ അതിന് സമ്മതിച്ചില്ല, കണ്ണുകൾ ഉഴറി നടന്നു. റൂമിലേക്ക് പോകുമ്പോഴും എൻറെ കണ്ണുകൾ അന്വേഷണത്തിലായിരുന്നു. പിറ്റേദിവസവും ചേട്ടൻറെ വീട്ടിൽ ചെന്നു എങ്കിലും സീതയെ അവിടെയെങ്ങും കണ്ടില്ല. അന്ന് ഓഫീസിൽ പോകുന്ന വഴി സീത കൊണ്ടുവെച്ച പൊതി എടുത്ത് ഓഫീസിലെ ജോലികൾക്കിടയിൽ ബാങ്കിൽ പോയി അത് അക്കൗണ്ടിൽ നിക്ഷേപിച്ചു. ജോലി കഴിഞ്ഞു പോകുന്ന വഴി ബാർബർഷോപ്പിൽ കയറി മുടിയും താടിയും കളഞ്ഞു. ഇപ്പോൾ തലക്ക് ഒരു വെളിവുണ്ട്. വൈകിട്ട് ചേട്ടൻറെ വീട്ടിൽ ചെന്നിട്ടും തഥൈവ. ഇങ്ങനെ 4-5 ദിവസം കടന്നു പോയി, ആളിനെ കാണാൻ പോയിട്ട് ഒരു ശബ്ദം പോലും പുറത്തേക്ക് കേട്ടില്ല. എൻറെ മനസ്സിന് എന്തുപറ്റി, ഇത്രയും ദിവസം ഇല്ലാത്ത ഒരു വ്യഗ്രത. സീതയെ എന്നിൽ നിന്നും അകറ്റാൻ വേണ്ടിയാണ് ഇത്രയൊക്കെ ചെയ്തത്. ഇപ്പോഴോ ആളെ കാണാഞ്ഞിട്ട് മനസ്സ് ചഞ്ചല പെടുന്നു. ഓരോ ദിവസവും കടന്നു പോകുന്തോറും സീതയുമായി ഞാൻ അടുക്കുകയാണൊ? കാണാത്തതിൽ പരവേശവും വിശപ്പില്ലായ്മയും ഉറക്കം നഷ്ടപ്പെടലും. എല്ലാം കൊണ്ടും നഷ്ടബോധം തോന്നി. സീത കോളേജ് വിട്ടു വരുന്ന സമയം നോക്കി ഒരു ദിവസം ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി. തമ്പാനൂർ ബസ്റ്റാൻഡിൽ ചെന്ന് സീത വരുന്നതും നോക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ സീതയുടെ കോളേജിൻറെ ഭാഗത്തു നിന്നും വരുന്ന വണ്ടി വന്നു നിന്നു. അതിൽനിന്നും യാത്രക്കാർ ഇറങ്ങി
എൻ്റെ മൺവീണയിൽ 21 [Dasan]
Posted by