എൻ്റെ മൺവീണയിൽ 21 [Dasan]

Posted by

ചേട്ടൻ: ഭക്ഷണം ഇവിടെ നിന്ന് കൊണ്ടുപോകുന്നു അതോ പുറത്തു നിന്നൊ?
ഞാൻ: ഞാൻ ഇത്രയും നാളും ഇവിടെ നിന്നു തന്നെയല്ലേ കൊണ്ടുപോയി കൊണ്ടിരുന്നത്?
ചേട്ടൻ: അതിൽ വലിയ കാര്യമൊന്നുമില്ല. ഇത്രയും ദിവസം അജയൻ ഇവിടെനിന്നും അല്ലല്ലോ ഭക്ഷണം കൊണ്ടുപോയത്. എവിടെനിന്നോ കഴിച്ചു എവിടെയോ കിടന്നുറങ്ങി ശരിയല്ലേ.
ഞാൻ: ശരിയാണ്.
ചേട്ടൻ: ഞങ്ങൾ മോനോട് എന്ത് അപരാധം ചെയ്തിട്ടാണ് ഇങ്ങനെ പെരുമാറിയത്?
ഞാൻ: ചേട്ടാ, എൻറെ അവിവേകം കൊണ്ട് സംഭവിച്ചതാണ് ഇതൊക്കെ.
ചേട്ടൻ: എൻറെ മോൾ ഇത്രയും ദിവസം മര്യാദക്ക് ഭക്ഷണം കഴിക്കുകയൊ ഉറങ്ങുകയൊ ചെയ്തിട്ടില്ല. എത്ര ദിവസം ഞങ്ങൾ രണ്ടുപേരും മോനെ ഓഫീസിൽ വന്നു അന്വേഷിച്ച് എന്നറിയാമോ. ഞങ്ങൾ ഒരു തെറ്റ് മോനോട് ചെയ്തിട്ടുള്ളൂ, അത് തെറ്റായിട്ട് ഞങ്ങൾക്ക് ഇതുവരെ തോന്നിയിട്ടില്ല. ആരും പോരുമില്ലാതെ ആശുപത്രിയിൽ കിടന്നപ്പോൾ മറ്റുള്ളവർ ചെയ്തതുപോലെ വന്നു കണ്ടു തിരിച്ചു പോകണമായിരുന്നു. ഞങ്ങൾക്ക് അതിനു കഴിയുമായിരുന്നില്ല, അത് ഞങ്ങളുടെ മര്യാദ.
അപ്പോഴേക്കും സീത മുറിയിൽ നിന്നും പുറത്തേക്കിറങ്ങി വന്നു.
സീത: മതി അച്ഛ. മറ്റുള്ളവരുടെ മുന്നിൽ നമ്മൾ സ്വയം ചെറുതാവുന്നത് പോലെയാണ് ഈ പറയുന്നതൊക്കെ.
ഇതു പറഞ്ഞു വീണ്ടും സീത മുറിയിലേക്ക് കയറിപ്പോയി. ചേട്ടൻ സംസാരം അവിടെ വച്ച് നിർത്തി. ചേച്ചി അപ്പോഴേക്കും കഴിക്കാനുള്ള പലഹാരവുമായി വന്നു. ഞാൻ ചായയും കുടിച്ചു ഇറങ്ങുന്നതിനു മുമ്പ് ഉച്ചയ്ക്കത്തെ ഭക്ഷണം പൊതിഞ്ഞു കൊണ്ടുവന്ന ചേച്ചി തന്നു.
ചേച്ചി: നാളെ ഉണ്ടാവുമോ?
ഞാൻ: തീർച്ചയായും.
ചേച്ചി:അങ്ങനെയെങ്കിൽ ആ ചോറ് കൊണ്ടു പോകുന്ന പാത്രം വൈകിട്ട് വരുമ്പോൾ കൊണ്ടു വന്നാൽ കഴുകി വെക്കാമായിരുന്നു. കുറേ ദിവസം ആയില്ലേ?
ഞാൻ ഓഫീസിലേക്ക് ഇറങ്ങിയപ്പോൾ തിരിഞ്ഞുനോക്കി, സാധാരണ ഞാൻ പോകുമ്പോൾ സിറ്റൗട്ടിൽ സീത വന്ന് നിൽക്കുമായിരുന്നു. പക്ഷേ അവിടെ കണ്ടില്ല. ഞാൻ ഇങ്ങനെയൊക്കെ ചിന്തിച്ചെങ്കിലും, ഉള്ളിൻ്റെയുള്ളിൽ സീതയെ പുറത്തേക്ക് കാണാത്തതിൽ വിഷമം തോന്നി. ഓഫീസിൽ ചെല്ലുമ്പോൾ, ഓഫീസറെ കണ്ടിട്ട് ഒപ്പിട്ടാൽ മതിയെന്ന് പറഞ്ഞിട്ടുണ്ടെന്ന്. ഞാൻ ഓഫീസറെ കാണാൻ കയറി. അദ്ദേഹം എന്നോട് കുറെ കയർത്തു. ഒരുപാട് ജോലികൾ മേശപ്പുറത്ത് കുന്നുകൂടി കിടപ്പുണ്ട്. അത് എത്രയും പെട്ടെന്ന് ക്ലിയർ ആക്കണമെന്ന് ശാസന തന്നു. ഇനിയും ഇതുപോലെ ആവർത്തിച്ചാൽ മുകളിലേക്ക് റിപ്പോർട്ട് കൊടുക്കും എന്നും പറഞ്ഞു. ഞാൻ കസേരയിൽ ഇരുന്നു പണി തുടങ്ങി. ഒന്ന് നടു നിവർത്താൻ പോലും സമയം കിട്ടിയില്ല. ഉച്ചയ്ക്ക് രണ്ടു മണി അടുക്കാറായപ്പോഴാണ് ഭക്ഷണം കഴിക്കാൻ എഴുന്നേൽക്കാൻ പറ്റിയത്. അതുകഴിഞ്ഞ് വീണ്ടും തുടർന്നു. ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ ആറുമണി കഴിഞ്ഞു, റൂമിലെത്തി ഡ്രസ്സ് ഒക്കെ മാറി ഫ്രഷായി ചേട്ടൻറെ വീട്ടിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *