എൻ്റെ മൺവീണയിൽ 21
Ente Manveenayil 21 | Author : Dasan | Previous Part
എല്ലാവരുടേയും അഭിപ്രായം മാനിച്ച് കഥയുടെ പേര് പുനർനാമകരണം ചെയ്യുന്നു.എല്ലാവരും ക്ഷമിക്കുക. എൻ്റെ കഥയുടെ വായനക്കാരാണ് എൻ്റെ ശക്തി, അത് എന്ന് നഷ്ടപ്പെടുന്നുവൊ അന്ന് ഈ കഥ അവസാനിക്കും.ഈ കഴിഞ്ഞ പാർട്ടിന് പിന്തുണ കുറവായിരുന്നു. ഈ സ്ഥിതി തുടരുകയാണെങ്കിൽ കഥ ഉപേക്ഷിക്കും…..
കഥ വലിച്ചു നീട്ടുന്നു എന്ന അഭിപ്രായമുള്ളവരോട് പ്രത്യേകം ക്ഷമ ചോദിക്കുന്നു. കഥ തുടരട്ടെ.??? എല്ലാവരുടേയും ആശിർവാദത്തോടെ
സ്വന്തം ദാസൻ.
ഈ വീട്ടിലെ അവസാനത്തെ രാത്രി. നാളെ കാലത്തെ ചേട്ടൻറെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് എല്ലാവരെയും കണ്ടു. ഇവിടെനിന്ന് കിട്ടുന്ന ട്രെയിനിൽ കയറി പോകണം. എന്ന ഉറച്ച തീരുമാനത്തിൽ ഉറങ്ങി.
രാവിലെ കോളിംഗ് ബെൽ കേട്ടാണ് ഞാൻ എഴുന്നേറ്റത്, എഴുന്നേറ്റ് വന്ന വഴി കണ്ണാടിയിലേക്ക് നോക്കിയ ഞാൻ, ഇത് ഞാൻ തന്നെയാണോ എന്ന് പെട്ടെന്ന് സംശയിച്ചു. ചെന്ന് വാതിൽ തുറന്നപ്പോൾ സീതയാണ്. കയ്യിൽ ഒരു പൊതി കെട്ടുണ്ട്, ആള് എന്നെ കണ്ടപ്പോൾ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടുകൂടി. എന്നെ കടന്ന് അകത്തേക്ക് കയറി, ആ പൊതി മേശമേൽ വെച്ചു. അപ്പോഴാണ് അവിടെ ഒരു പേപ്പർ ഇരിക്കുന്നത് കണ്ടത്. അത് എടുത്തു നോക്കിയപ്പോൾ എൻറെ രാജികത്ത് ആണെന്ന് മനസ്സിലായി. സീത അതെടുത്ത് കീറിക്കളഞ്ഞു, കസേരയിലിരുന്നു.
സീത: അണ്ണൻ ഇവിടെ വന്നിരുന്നേ.
ഞാൻ സീതയുടെ മുഖത്ത് നോക്കാതെ കസേരയിൽ പോയിരുന്നു.
സീത: ഈ മുഖത്തേക്കൊന്നു നോക്കിയേ, എൻറെ മുഖത്തുനോക്കി എന്ന് കരുതി എന്നെ കല്യാണം കഴിക്കണ്ട.
ഞാൻ സീതയുടെ മുഖത്തേക്ക് നോക്കി.
സീത: ഇതെന്തു കോലം ആണ് അണ്ണാ, ഒരു ഭ്രാന്തനെപ്പോലെ. എന്താണ് നിരാശകാമുകൻ നടിക്കുകയാണൊ?
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.
സീത: ഞാനും അച്ഛനും കൂടി ബാങ്കിൽ ലോക്കറിൻറെ പൈസ അടക്കാൻ ചെന്നപ്പോഴാണ്, അച്ഛൻറെ അക്കൗണ്ടിൽ കണക്കിൽപ്പെടാത്ത കുറെ പൈസ കിടക്കുന്നു ഉണ്ടെന്ന് മനസ്സിലായത്. ഡീറ്റെയിൽസ് എടുത്തപ്പോൾ അണ്ണൻറെ ബാങ്കിൽ നിന്നും ട്രാൻസ്ഫർ ആയി വന്ന പൈസ ആണെന്ന് മനസ്സിലായി.