വീട്ടിൽ എത്തി ബൈക്ക് എടുത്ത് റസിയയേയും കൊണ്ട് അവളുടെ റിലേറ്റീവിന്റെ വീട്ടിലേക്ക് പോയി
റസിയ : നിങ്ങള് റിലേറ്റീവ്സ് ആണോ? ഞാൻ : ആര്? റസിയ : രമ്യമേഡവും താനും ഞാൻ : ഇല്ലാ എന്താ റസിയ : ചേച്ചിനു വിളിക്കണത് കൊണ്ട് ചോദിച്ചതാ ഞാൻ : അതാണോ ഞാൻ ജനിച്ചപ്പോ മുതൽ അറിയുന്ന ഫാമിലിയാ റസിയ : ഓ.. ഞാൻ : താൻ എന്താ കോളേജ് കഴിയുന്നത് വരെ നാട്ടിൽ പോവുന്നില്ലന്ന് പറഞ്ഞത്? റസിയ : അത് അത് വെറുതെ എന്തിനാ നാട്ടിൽ പോയിട്ട് ഞാൻ : ഹമ്.. എന്തൊക്കെയോ ദുരൂഹത മണക്കുന്നുണ്ട് റസിയ : എന്ത് ഒന്നുല്ലന്നെ ഞാൻ : അവസാനം എനിക്ക് കുരിശാവോ റസിയ : ഒന്ന് പോടോ ഞാൻ അത്ര കുഴപ്പക്കാരിയൊന്നുമല്ല ഞാൻ : മം.. ഈ വഴിയാണോ? റസിയ : ആ ദേ ആ കാണുന്ന മാവിന്റെ അവിടെയുള്ള വീട്
ഇരുനില വീടിന് മുന്നിൽ വണ്ടി നിറുത്തി റസിയ ഇറങ്ങി വീട്ടിലേക്ക് ചെന്നു.കുറച്ചു കഴിഞ്ഞ് രണ്ട് വലിയ ബാഗുമായി തിരിച്ചു വന്നു. ഒരു ബാഗ് മേടിച്ച് ബൈക്കിന് മുന്നിൽ വെച്ചു മറ്റേ ബാഗ് തോളിൽ ഇട്ട് അവൾ ബൈക്കിൽ കയറി.
ഞാൻ : പോവാം? റസിയ : ആ..
ബൈക്ക് സ്റ്റാർട്ട് ചെയ്തെടുത്തു
ഞാൻ : ഇത്രയും സൗകര്യം ഉള്ള വീട് വിട്ടാണോ ഹോസ്റ്റലിൽ വരുന്നേ റസിയ : സൗകര്യം മാത്രമുണ്ടായിട്ട് കാര്യമില്ലല്ലോ ഞാൻ : പിന്നെ..? റസിയ : സ്വാതന്ത്ര്യം കൂടെ വേണ്ടേ ഞാൻ : അതെന്തുപറ്റി? റസിയ : ഞാൻ ഇവിടെ വന്നട്ട് ഒരു മാസമായി ഒന്ന് പുറത്തേക്കിറങ്ങാൻ സമ്മതിക്കില്ല ഇറങ്ങിയാൽ തന്നെ ആരെങ്കിലും കൂടെ കാണും ഞാൻ : ഓഹോ.. അങ്ങനെയാണോ റസിയ : മം.. ഞാൻ : ഇനിയിപ്പോ കറങ്ങി നടക്കാനാവും പ്ലാൻ റസിയ : ആ കുറച്ചൊക്കെ ഞാൻ : ഹോസ്റ്റലിലും കാണും നിയമങ്ങളൊക്കെ റസിയ : ഇതുപോലെ ആവില്ലല്ലോ ഞാൻ : ചെല്ലുമ്പോൾ അറിയാം റസിയ : തന്റെ വീട് ഷോപ്പിനടുത്താ ഞാൻ : അതെ റസിയ : മം..