ഞാൻ : എന്തിന്, അപ്പൊ നിനക്ക് പഠിക്കാനൊന്നും പോവണ്ടേ?
ആശ : അത് ഇവിടെയായാലും പോവാലോ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : നിന്റെ ഇളക്കം എനിക്ക് മനസിലായി, ഞാൻ പറഞ്ഞല്ലോ അതൊക്കെ അതിന്റെ സമയമാകുമ്പോൾ നടന്നോളും
ആശ : മം…
എന്ന് മൂളിക്കൊണ്ട് ആശ എന്റെ മേലേക്ക് ചാഞ്ഞ് എന്നെ കെട്ടിപിടിച്ചിരുന്നു, കൈകൾ കൊണ്ട് ആശയുടെ തലമുടികളിലും മുതുകിലും തഴുകി
ഞാൻ : ഇങ്ങനെ കിടന്നാലേ എന്റെ മൂഡ് മാറും, എഴുന്നേൽക്ക് പോവാൻ നോക്കാം
ആശ : മം…
എന്ന് മൂളിക്കൊണ്ട് നേരെയിരുന്ന്
ആശ : അജുവേട്ടൻ ഇനി എപ്പഴാ അങ്ങോട്ട് വരുന്നത്
ഞാൻ : അത് തീരുമാനിച്ചിട്ടില്ല
ആശ : ക്രിസ്തുമസ്സിന് വരോ?
ഞാൻ : അറിയത്തില്ലടി, അപ്പോഴേക്കും ഞാൻ ജോലിക്ക് കയറും
ആശ : എന്നാ വെക്കേഷന് ഞാൻ ഇങ്ങോട്ട് വന്നോട്ടെ
ചിരിച്ചു കൊണ്ട്
ഞാൻ : നീ ഇത് എന്തിനാ എന്നോട് ചോദിക്കുന്നേ, നീ വന്നോടി
വേഗം എന്റെ കവിളിൽ ഒരു ഉമ്മ തന്ന് എഴുന്നേറ്റ്
ആശ : പോവാം
ഞാൻ : മം പോവാം പോവാം
ഡ്രസ്സൊക്കെയിട്ട് വീട്ടിൽ നിന്നുമിറങ്ങി ഹോസ്പിറ്റലിൽ എത്തിയ നേരം ഹേമയും അനീഷും കൊച്ചും ഇറങ്ങുന്നത് കണ്ട്
ഞാൻ : പോവാണോ?
അനീഷ് : ആ അജു, വീട്ടിലോട്ട് കുറച്ചു സാധനങ്ങളൊക്കെ മേടിക്കാനുണ്ട്
ഞാൻ : കറക്കമൊന്നുമില്ലേ
ഹേമ : എവിടെന്ന് അജു, ഇന്ന് തന്നെ പോണമെന്നു പറഞ്ഞിരിക്കുവാണ്
ഞാൻ : ആ പോവായോ, എവിടെയാ പുതിയ സൈറ്റ്
അനീഷ് : ഇടുക്കിയിലാണ്
ഞാൻ : ആഹാ നല്ല തണുപ്പായിരിക്കുമല്ലോ
അനീഷ് : മം… പോട്ടെടാ
ഞാൻ : ആ ശരി ചേട്ടാ
വാർഡിൽ എത്തിയതും
സുരഭി : എത്ര നേരമായി പോയിട്ട്
ഞാൻ : ഇവള് കഴിച്ച് കഴിയണ്ടേ, പെറുക്കി പെറുക്കിയാ തിന്നുന്നത്
ആശ : ഇറങ്ങാറായോ അമ്മായി
കണ്ണൻ : ആ ഒരു മൂന്നു മണിക്കെങ്കിലും ഇറങ്ങണ്ടേ, അല്ലടാ അജു ഇനി എന്നാ അങ്ങോട്ട് വരുന്നത്
ഞാൻ : എന്താ കുഞ്ഞമ്മാവാ?
ഫോൺ നോക്കി, ചിരിച്ചു കൊണ്ട്