ഞാൻ : പിന്നെ എന്താ ചെയ്യാ?
ഭാഗ്യലക്ഷ്മി : അജുന് ഇന്ന് വരാൻ പറ്റോ, ബന്ധുക്കളൊക്കെ വന്നിട്ടുണ്ടല്ലോ
ഞാൻ : അത് ഞാൻ എങ്ങനെയെങ്കിലും ചാടിക്കോളാം
ഭാഗ്യലക്ഷ്മി : വേണ്ട അജു വേറെ ഒരു ദിവസം വന്നാൽ മതി
ഞാൻ : അതെന്താ ചേച്ചി
ഭാഗ്യലക്ഷ്മി : ഇനിയിപ്പോ എല്ലാരും വന്നതല്ലേ വെറുതെ എന്തിനാ അവരെ മുഷുപ്പിക്കുന്നെ
ഞാൻ : മം…അതും ശരിയാണ്, എന്നാ നാളെ വരട്ടെ
ഭാഗ്യലക്ഷ്മി : നാളെ ഡിസ്ചാർജ് ചെയ്യുന്നതല്ലേ അവനുണ്ടാവും
ഞാൻ : എന്നാ മറ്റന്നാൾ
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : മം മം ഇങ്ങനൊരു ആക്രാന്തം
ഞാൻ : ഓ പിന്നെ ചേച്ചിക്ക് ഇല്ലാത്തത് പോലെ
ഭാഗ്യലക്ഷ്മി : മ്മ് ഞാൻ എന്നാ പോട്ടെ
ഞാൻ : മം വിളിച്ചാൽ ഫോൺ എടുക്കണോട്ട, എനിക്ക് അങ്ങോട്ടുള്ള വഴിയറിയില്ല
ഭാഗ്യലക്ഷ്മി : എടുക്കാടാ കള്ളാ
എന്ന് പറഞ്ഞു കൊണ്ട് ഭാഗ്യലക്ഷ്മി പോയതും അമ്മ ഓട്ടോയിൽ വന്നിറങ്ങി, അമ്മയുടെ കൈയിൽ നിന്നും കവറും വാങ്ങി ഞങ്ങൾ വാർഡിലേക്ക് ചെന്നു, കുറച്ചു നേരം അവിടെ സംസാരിച്ചിരുന്ന് ഒരു മണിയോടെ
ഞാൻ : ഞാനെന്ന വീട്ടിൽ പോയേച്ചും വരാം
കണ്ണൻ : അതെന്ത് പോക്കാടാ അജു
ഞാൻ : അയ്യോ ചെറിയമ്മാവ ഞാൻ കുളിച്ചിട്ടു പോലുമില്ല
സുരഭി : എന്നാ വേഗം പോയിട്ട് വാ അജു
ഞാൻ : ആ നിങ്ങള് എന്തായാലും വൈകിട്ടല്ലേ പോവൂ
കണ്ണൻ : പിന്നെ വൈകിട്ടോ, അവിടെ എത്തുമ്പോഴേക്കും രാത്രിയാവും
അവസരം കിട്ടിയപോലെ
ആശ : ഞാനും വരട്ടെ അജുവേട്ടാ
അമ്മ : ആ കൂടെ ചെല്ല് മോളെ ഇല്ലെങ്കിൽ വീട്ടിൽ ചെന്ന് ഉറങ്ങിക്കളയും
ഞാൻ : ഏയ് ഉറങ്ങതിന്നുമില്ല, നീ വരുന്നെങ്കിൽ വാ എന്നാ
എന്ന് പറഞ്ഞു കൊണ്ട് ഞാൻ നടന്നതും എന്റെ പുറകേ ആശ ഓടി വരുന്നത് കണ്ട്
അമ്മ : ആശേ ചോറും കറിയും അടുക്കളയിൽ ഉണ്ടട്ടോ
തിരിഞ്ഞു നിന്ന്
ഞാൻ : അപ്പൊ ഇവർക്കോ
അമ്മ : ഞാൻ കൊണ്ടുവന്നിട്ടുണ്ട് മോനെ