ഭാഗ്യലക്ഷ്മി : എന്താണ് ഒരു ഗൗരവം?
ഞാൻ : ചേച്ചി ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ലല്ലോ
എന്റെ ഇടതു വശത്തിരുന്ന്, പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : ഓഹോ അതാണോ മിസ്സ്ഡ് കോൾ അടിച്ച് എന്നെ ഇങ്ങോട്ട് വരുത്തിയത്
ഭാഗ്യലക്ഷ്മിയെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : മം….
ഭാഗ്യലക്ഷ്മി : മം… പറ എന്താ കാര്യം?
ഞാൻ : എന്ത് കാര്യം?
ഭാഗ്യലക്ഷ്മി : എന്നെ ഇങ്ങോട്ട് വിളിച്ച കാര്യം
ഞാൻ : ഓ അതോ, ചുമ്മാ എന്തെങ്കിലും മിണ്ടിയും പറഞ്ഞിരിക്കാൻ
ഭാഗ്യലക്ഷ്മി : ഹമ്… ഫോണൊക്കെ കൈയിൽ ഉണ്ടല്ലോ, മിണ്ടാനും പറയാനൊന്നും വേറെ ആരുമില്ലേ
ഞാൻ : ആര്? അങ്ങനാരുമില്ലെന്ന് ഞാൻ ഇന്നലെ പറഞ്ഞില്ലേ
കള്ളച്ചിരിയോടെ
ഭാഗ്യലക്ഷ്മി : മ്മ് അപ്പൊ കുറച്ചു മുന്നേ കണ്ട കൊച്ച് ഏതാ
ഞാൻ : അത് എന്റെ കൂടെ പഠിച്ച കൂട്ടുകാരിയാ
ഭാഗ്യലക്ഷ്മി : ഓ കൂട്ടുകാരിയാ, ഞാൻ കരുതി…
ഞാൻ : എന്ത് കരുതി?
ഭാഗ്യലക്ഷ്മി : ഏയ് ഒന്നൂല്ലാ..
ഞാൻ : മം..ഇന്നെന്താ വരാൻ എന്താ വൈകിയേ
ഭാഗ്യലക്ഷ്മി : ഞാൻ എന്നും വരുന്ന സമയത്താണല്ലോ വന്നത്
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : എന്നിട്ടാണോ അങ്ങേര് അനാഥ പ്രേതം പോലെ അവിടെ കിടന്നത്
ഭാഗ്യലക്ഷ്മി : ഓ അത് അവന് നേരത്തെ പോണമെന്നു പറഞ്ഞ് പോയതല്ലേ
ഞാൻ : പാവം
ഭാഗ്യലക്ഷ്മി : ആര്?
ഞാൻ : അങ്ങേരെ
അൽപ്പം ദേഷ്യത്തിൽ
ഭാഗ്യലക്ഷ്മി : ഹമ്.. സ്വന്തം അച്ഛനല്ലേ കിടക്കുന്നത്, ഒരു പത്തു മിനിറ്റ് വെയിറ്റ് ചെയ്താൽ എന്താ അവന്
ചിരിച്ചു കൊണ്ട്
ഞാൻ : അത് എന്നോട് പറഞ്ഞിട്ടെന്താ കാര്യം
ഭാഗ്യലക്ഷ്മി : നീയല്ലേ പാവമെന്ന് പറഞ്ഞത്
ഞാൻ : ഓഹ്, ഞാൻ വിട്ടേ… ഇനി എന്നോട് ചാടി കയറേണ്ട
ഭാഗ്യലക്ഷ്മി : മം…
ഞാൻ : നാളെയെങ്ങനെയാ?
എന്നെയൊന്നു നോക്കി
ഭാഗ്യലക്ഷ്മി : എന്ത്?
ഞാൻ : അല്ല നാളെ ഞായറാഴ്ചയല്ലേ, അവൻ വരോ അതോ ചേച്ചി ഇവിടെ ഫുൾ ടൈം ഉണ്ടാവോ