അമ്മ : ഞായറാഴ്ച കണ്ണനും സുരഭിയും വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു
അച്ഛൻ : നീ എന്തിനാ വെറുതെ അവരോടൊക്കെ വിളിച്ചു പറയാൻ നിൽക്കുന്നേ?
അമ്മ : അത് കൊള്ളാം പറയാതെ പിന്നെ, ആകെയുള്ള ഒരു ബന്ധം അതു മാത്രമുള്ളു
അച്ഛൻ : മം…വെറുതെ അവരെ ബുദ്ധിമുട്ടിക്കാൻ
ഞാൻ : വേറെ ആരൊക്കെ വരുന്നുണ്ട്?
അമ്മ : അവര് രണ്ടും വരുന്നെന്നാ പറഞ്ഞത് മോനേ
ഞാൻ : എപ്പഴാ എത്തുന്നേന്ന് വല്ലതും പറഞ്ഞോ?
അമ്മ : രാവിലെ ഇറങ്ങോന്ന സുരഭി പറഞ്ഞത്
ഞാൻ : മം…
” എന്നെ വിളിച്ചില്ലല്ലോ ” എന്ന് മനസ്സിൽ വിചാരിച്ചിരിക്കും നേരം ഭാഗ്യലക്ഷ്മി താഴോട്ട് പോവുന്നത് കണ്ട്
ഞാൻ : ഞാൻ പോയ് എന്നാ ചായ മേടിച്ചിട്ട് വരാം
എന്ന് പറഞ്ഞു കൊണ്ട് ഫ്ലാസ്ക്കും എടുത്ത് ഞാൻ താഴേക്ക് പോയി, ഹോസ്പിറ്റലിന് താഴെയെത്തി അവിടെയെല്ലാം ഭാഗ്യലക്ഷ്മിയെ നോക്കി നടക്കും നേരം ലാബിന് മുന്നിൽ നിൽക്കുന്ന ഭാഗ്യലക്ഷ്മിയെ കണ്ട് അടുത്തേക്ക് ചെന്ന്
ഞാൻ : റിസൾട്ട് മേടിക്കാൻ വന്നതാണോ?
എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : ആ അതെ
എന്റെ കൈയിലുള്ള ഫ്ലാസ്ക്ക് കണ്ട്
ഭാഗ്യലക്ഷ്മി : കാന്റീനിലേക്കാണോ?
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ആ.. ചേച്ചി വരുന്നോ, നല്ല ചൂട് പാല് മേടിച്ചു തരാം
ഭാഗ്യലക്ഷ്മി : ഏയ് ഇല്ല അജു, ഈ റിസൾട്ട് വേഗം കൊണ്ടുപോയ് കൊടുക്കണം
ഞാൻ : ഞാൻ വെയിറ്റ് ചെയ്യാം
ഭാഗ്യലക്ഷ്മി : ഏയ്, അവിടെ അച്ഛനും അമ്മയും നോക്കിയിരിക്കുവായിരിക്കില്ലേ, ചെല്ലാൻ നോക്ക്
ചിരിച്ചു കൊണ്ട്
ഞാൻ : മം… അപ്പൊ വരുന്നില്ല, നല്ല പാല് കിട്ടുന്നത് വെറുതെ കളയുവാ
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : പോ ചെക്കാ..
ഞാൻ : എന്നാ ശരി
എന്ന് പറഞ്ഞു കൊണ്ട് ഞാൻ നേരെ കാന്റീനിൽ ചെന്ന് ചായയും കടിയും വാങ്ങി നേരെ വാർഡിലേക്ക് പോയ്, അഞ്ചു മണിക്ക് ശേഷം അമ്മ വീട്ടിലേക്ക് പോവാൻ ഇറങ്ങിയതും അമ്മയെ ഓട്ടോ കയറ്റി വിടാൻ ഞാനും കൂടെ ചെന്നു, സ്റ്റെപ്പ് ഇറങ്ങും നേരം റിസൾട്ടും മേടിച്ച് മുകളിലോട്ട് വരുന്ന