ഭാഗ്യലക്ഷ്മി : അതിന് എന്റെ കൈയിൽ ഫോൺ ഇല്ലല്ലോ അജു
ഞാൻ : പിന്നെ ഉണ്ടയാണ്, ചേച്ചിയുടെ കൈയിൽ ഒരു ചെറിയ ഫോൺ കണ്ടിരുന്നല്ലോ
ഭാഗ്യലക്ഷ്മി : ഓ അതോ, അത് എന്റെയല്ല അങ്ങേരുടെ ഫോണാണ്
ഞാൻ : അങ്ങേർക്കെന്തിനാ ഇനി ഫോണൊക്കെ, മര്യാദക്ക് സംസാരിക്കാൻ പോലും പറ്റുന്നില്ല
ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : ഹമ്…തരാം തരാം, നമ്പറേ എനിക്ക് കാണാതറിഞ്ഞൂടാ, പിന്നെ തന്നാൽ പോരെ
ഞാൻ : മം എന്റെ നമ്പറിലേക്ക് മിസ്സ്ഡ് കോൾ അടിച്ചാൽ മതി
ഭാഗ്യലക്ഷ്മി : മം എന്നാ പോയാലോ, സമയം ഒരുപാടായി
ഞാൻ : ആ
അവിടെ നിന്നും എഴുന്നേറ്റ് വാർഡിലേക്ക് നടക്കും നേരം
ഭാഗ്യലക്ഷ്മി : അജുന് നാളെ ക്ലാസ്സിൽ പോവണ്ടേ?
ഞാൻ : ആ പോണം, എന്താ ചേച്ചി?
ഭാഗ്യലക്ഷ്മി : ഏയ് ഒന്നുല്ല, ചോദിച്ചുന്നുള്ളു
ഞാൻ : മം..
ബെഡിനടുത്തെത്തിയ ഭാഗ്യലക്ഷ്മി ഷീറ്റ് എടുത്ത് താഴെ വിരിച്ച് ഉറങ്ങാൻ കിടന്ന നേരം ഒഴിഞ്ഞ ബെഡിൽ കയറി മൊബൈലും കുത്തി ഞാനും കിടന്നു, രാവിലെ എഴുന്നേറ്റ് കാന്റീനിൽ ചെന്ന് ചായ കുടിച്ച് ഭാഗ്യലക്ഷ്മി പാലും മേടിച്ചു കൊടുത്ത് ഫോൺ നമ്പറും വാങ്ങി അമ്മ വന്ന നേരം ഞാൻ ക്ലാസിലേക്ക് ഇറങ്ങി, ക്ലാസ്സ് കഴിഞ്ഞ് പത്തു മണിയോടെ വീട്ടിൽ എത്തുമ്പോൾ ബ്ലൂ ക്യാൻവാസും ബ്ലാക്ക് ജീൻസും ലൈറ്റ് യെല്ലോ കോട്ടൺ ബനിയനും ഇട്ട് വീടിന്റെ മുന്നിൽ മദയാനയപ്പോലെ നെഞ്ചും തള്ളി വിരിഞ്ഞു നിൽക്കുന്ന സൽമയുടെ അടുത്ത് ബൈക്ക് നിർത്തി
ഞാൻ : നീ രാവിലെ തന്നെ ഇങ്ങോട്ട് കെട്ടിയെടുത്തോടി പുല്ലേ
എന്റെ കൈയിൽ അടിച്ച്, അൽപ്പം ദേഷ്യത്തിൽ
സൽമ : എത്ര നേരമായട കോപ്പേ ഇവിടെ നിൽക്കുന്നത്, ഇപ്പഴാണോ വരുന്നത്
ബൈക്കിൽ നിന്നും ഇറങ്ങി വാതിൽ തുറന്ന് അകത്തു കയറി, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : എനിക്കറിയോ നീ ഇവിടെ രാവിലെ തന്നെ പെറ്റ് കിടക്കുവാന്ന്
അകത്തു കയറി