മിന്നു : ഓ… ഇവള് വരുന്നുണ്ടെങ്കിൽ ഞാനും വരും
എന്ന് പറഞ്ഞ് മിന്നു ശ്യാമയെ നോക്കി, മിന്നുവിനെ കലിപ്പിച്ചു നോക്കി
ശ്യാമ : എന്റെ കൂടെ വരാൻ നീയെന്താ എന്റെ കെട്ടിയോളോ
അത് കേട്ട് ഞാനും ആശയും ചിരിച്ചു
ഞാൻ : ആ അപ്പൊ മിണ്ടാനൊക്കെ അറിയാം
മിന്നു : പോടീ പുല്ലേ
അത് കേട്ട് അങ്ങോട്ട് വന്ന
സുമതി : പുല്ലോ.. എവിടെ?
ചിരിച്ചു കൊണ്ട്
ഞാൻ : അത് അമ്മായി നമ്മുടെ പശുവിന് പുല്ല് കൊടുക്കുന്ന കാര്യം പറഞ്ഞതാ
സുമതി : അതാണോ
ആശ : ആ…
സുമതി വന്നതും വേഗം കഴിച്ചെഴുന്നേറ്റ് മിന്നുവും ശ്യാമയും കൈ കഴുകാനായി പോയി, അത് കണ്ട്
ഞാൻ : അമ്മായി അപ്പു എവിടെ?
സുമതി : അവനും മിഥുനും ആ മാടത്തിൽ കയറി നിൽപ്പുണ്ട്
അത് കേട്ട് ഞാൻ ആശയെ ഒന്ന് നോക്കി ‘ ഈശ്വരാ എല്ലാം കുളമാവോ ‘ എന്ന് മനസ്സിൽ പറഞ്ഞ്
ഞാൻ : മിഥുൻ ഭക്ഷണം കഴിച്ചില്ലല്ലോ
ആശ : ആ ശരിയാ, ഞാൻ പോയി വിളിച്ചുകൊണ്ട് വരാം
എന്ന് പറഞ്ഞ് ആശയും എഴുന്നേറ്റ് പോയി, ഭക്ഷണം കഴിച്ചു കഴിഞ്ഞ് കാർത്തികയുമായി വരാന്തയിൽ ഇരിക്കും നേരം മിഥുനേയും കൂട്ടി കൊണ്ടുവരുന്ന ആശയെ കണ്ട്
ഞാൻ : അവരെവിടെ?
മിഥുനെ പറഞ്ഞു വിട്ട് എന്റെ അടുത്തേക്ക് വന്ന്, പുഞ്ചിരിച്ചു കൊണ്ട്
ആശ : അവിടെയുണ്ട്
ഞാൻ : നീ പോവുന്നില്ലേ?
ആശ : അജുവേട്ടൻ വരുന്നില്ലേ?
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഞാൻ എന്തിനാ വരുന്നേ നിങ്ങളല്ലേ തേൻ കൊടുക്കുന്നത്
അത് കേട്ട്
കാർത്തിക : തേനോ.. എവിടെ?
ഞാൻ : അത് നിനക്ക് പ്രായമാവുമ്പോൾ പറഞ്ഞു തരാം, ഇപ്പൊ നീ പോയി ഡ്രസ്സ് മാറാൻ നോക്ക്, ഇല്ലേ അമ്മ വഴക്ക് പറയും
കാർത്തിക : മം…
എന്ന് മൂളിക്കൊണ്ട് കാർത്തിക അകത്തേക്ക് പോയി, കാർത്തിക പോയതും
ആശ : പിന്നെ എന്തിനാ അജുവേട്ടൻ അവരെ കൊണ്ടുവരണം എന്ന് പറഞ്ഞത്