ഞാൻ : ഞാനിവിടെ അമ്മയുടെ വീട്ടിൽ വന്നേക്കുവാടി, നാളെ എത്തു
സൽമ : ആ..എന്നാ നടക്കട്ടെ വരുമ്പോ കാണാം
ഞാൻ : ആ ശരിയടി
കോള് കട്ടാക്കി ബീനാന്റിയെ വിളിച്ചു, കോള് എടുത്ത്
ബീന : ഇന്നലെ കണ്ടില്ലല്ലോ അജു
ഞാൻ : ഞാൻ അവിടെയില്ല ആന്റി, അമ്മയുടെ വീട്ടിലാണ്
ബീന : ആണോ, മം ഞാൻ ഇന്നലെ വിളിച്ചിരുന്നു കിട്ടുന്നുണ്ടായില്ല
ഞാൻ : ആ ഇവിടെ റേഞ്ച് കുറവാണ് ആന്റി
ബീന : എന്നാ ഇനി വരുന്നേ?
ഞാൻ : നാളെ വരും ആന്റി
ബീന : മം എന്നാ ശരി അജു
ഞാൻ : ആ…
കോള് കട്ടാക്കി രതീഷിനെ വിളിച്ചു, കോള് എടുത്ത്
രതീഷ് : നീ പോവുന്ന കാര്യം പറഞ്ഞില്ലല്ലോ
ഞാൻ : പറയാൻ വിട്ട് പോയടാ, പെട്ടെന്നുള്ള വരവായിരുന്നു
രതീഷ് : മം.. പിന്നെ ആശാന്റെ വീട്ടിൽ ആ കറുമ്പി വന്നട്ടുണ്ട്
ഞാൻ : ഏത് കറുമ്പി?
രതീഷ് : അന്ന് ഓണത്തിന് വന്നില്ലേ വീണയുടെ ഫ്രണ്ട്
ഞാൻ : ആ ആ എന്നിട്ട് പോയി മുട്ടിയോ
രതീഷ് : ഏയ്… ആശാനുള്ളത് കൊണ്ട് ഒരു ചാൻസ് കിട്ടിയിട്ടില്ല
ഞാൻ : മം…നീ അവിടെയാണോ?
രതീഷ് : അല്ല വീട്ടിലാ, വൈകിട്ട് അങ്ങോട്ട് ഇറങ്ങണം
ഞാൻ : എന്നാ സമയം കളയാതെ പോയി മുട്ടാൻ നോക്ക്, ഞാൻ നാളെ വൈകിട്ട് എത്തും
രതീഷ് : ആ ഓക്കേ എന്നാ
അവൻ കോള് കട്ടാക്കിയതും ഞാൻ ആ പരിചയമില്ലാത്ത നമ്പറിലേക്ക് വിളിച്ചു, കോള് എടുത്ത്
വിനോദ് : അർജുനല്ലേ, ഞാൻ വിനോദാണ്
ഞാൻ : വിനോദ്….?
വിനോദ് : ഇവിടെ വാടകക്ക് വീട് എടുത്ത…
ഞാൻ : ആ… മനസിലായി പറഞ്ഞോ സാർ എന്താ കാര്യം
വിനോദ് : ഞാനും വൈഫും നാളെ അങ്ങോട്ട് വരും
ഞാൻ : നാളെയോ
വിനോദ് : അതെ, അപ്പൊ അവിടെയൊന്നു ക്ലീൻ ചെയ്യാൻ ആരെയെങ്കിലും കിട്ടോന്നറിയാനാ അർജുനെ വിളിച്ചത്