എന്ന് പറഞ്ഞ് അംബിക മുറിയിലേക്ക് പോയി, തിരിഞ്ഞു സുരഭിയെ നോക്കിയതും കൈ മടക്കി എന്റെ വയറ്റിൽ ഒരു ഇടി വീണു
ഞാൻ : ആഹ്ഹ്ഹ്… എന്താ അമ്മായി?
സുരഭി : ഇത്രയും നേരം വാചകം അടിച്ചതിനു
വയറ് തിരുമ്മി
ഞാൻ : നല്ല സുഖം ഉണ്ടട്ടാ
സുരഭി : എന്നാ ഒരണ്ണം കൂടി തരാം
ഞാൻ : അയ്യോ വേണ്ടേ ഇനി ഒരണ്ണം കൂടി താങ്ങാനുള്ള ശേഷിയെനിക്കില്ല, ഞാനേ ബാത്‌റൂമിൽ പോയേച്ചും വരാം
എന്ന് പറഞ്ഞ് വയറും തിരുമ്മി ഞാൻ നേരെ ബാത്‌റൂമിലേക്ക് പോയി, ബാത്‌റൂമിൽ നിന്നും ഇറങ്ങി ഒരു ബക്കറ്റും തുണിയുമായി നേരെ ബൈക്കിനടുത്തേക്ക് പോയി പൈപ്പ് തുറന്ന് ഹോസ് കുത്തി വണ്ടി കഴുകാൻ തുടങ്ങി, കഴുകി വെളിപ്പിച്ച് തുണികൊണ്ട് തുടക്കാൻ നേരം അങ്ങോട്ട് വന്ന
അഞ്ജു : ആ നീ ഇവിടെ ഉണ്ടായിരുന്നോ?
ലാവണ്ടർ കളർ ഷിഫോൺ സാരിയും കൈയില്ലാത്ത സിൽവർ കളർ ബ്ലൗസും ധരിച്ച് കൈയിൽ പ്രസാദവുമായി നിൽക്കുന്ന അഞ്ജുവിനെ നോക്കി, ചിരിച്ചു കൊണ്ട്
ഞാൻ : ഞാൻ പിന്നെ എവിടെപ്പോവാനാ ചേച്ചി?
അഞ്ജു : അമ്പലത്തിൽ പോയില്ലേ?
ഞാൻ : വൈകിട്ടു പോവും, ചേച്ചി പോയോ?
അഞ്ജു : കണ്ടിട്ട് എന്ത് തോന്നുന്നു
ചിരിച്ചു കൊണ്ട്
ഞാൻ : ഏതോ ഫാഷൻ പരേഡിന് പോയതു പോലെയുണ്ട്
അഞ്ജു : പോടാ… കളിയാക്കുന്നോ
ഞാൻ : പിന്നെ എന്ത് കോലമാ ഇത്
അഞ്ജു : കൊള്ളില്ലേടാ, നല്ല ഫാഷൻ അല്ലേ
ഞാൻ : മം ഫാഷൻ, കാണാൻ നല്ല രസമൊക്കെയുണ്ട്
അഞ്ജു : മ്മ്..ബൈക്ക് വെക്കുന്നുണ്ടോ?
ഞാൻ : ആ…
അഞ്ജു : എപ്പഴാ പോണേ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : എന്തിനാ?
അഞ്ജു : കൂട്ട് വരാടാ
ഞാൻ : അതിന് അമ്മാവൻ കാണും
അഞ്ജു : ഹമ്.. എന്നാലും വരാലോ
ഞാൻ : ആ വന്നോ, അമ്പലത്തിൽ കാണാം
അഞ്ജു : മം..അവളെവിടെ നിന്റെ കുഞ്ഞമ്മായി
ഞാൻ : അടുക്കളയിൽ കാണും