സുമതി : എന്താ കാണിക്കുന്നത് അപ്പു?
സുമതിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ സൂരജ് കറക്കം നിർത്തി എന്നെ താഴെയിറക്കി മാറി നിന്നു, അവിടെ എല്ലാവർക്കും ഭയവും ബഹുമാനവുമുള്ള ഒരേയൊരാൾ സുമതിയായിരുന്നു, വലിയമ്മാവൻ മരിച്ചതിൽ പിന്നെ കാരണവർ സ്ഥാനം സുമതിക്കാണ് എല്ലാവരും നൽകിയത്, അതിന്റെ ഒരു അഹങ്കാരം സുമതിയിൽ കാണാനുമുണ്ട്, എന്നെ നോക്കി
സുമതി : എന്താ അജു ഒരു മുന്നറിയിപ്പും ഇല്ലാതെ, ഒറ്റക്കാണോ വന്നത്?
ഞാൻ : ആ അമ്മായി, കോളേജ് അവധിയല്ലേ അതാ പെട്ടെന്ന് ഇങ്ങോട്ട് വരാന്ന് വിചാരിച്ചത്
സുമതി : മം.. വീട്ടിൽ അച്ഛനും അമ്മയും
ഞാൻ : സുഖമായിരിക്കുന്നു
സുമതി : എന്നാ ബാഗ് റൂമിൽ വെച്ചിട്ട് വാ, ഞാൻ ചായ എടുക്കാം, വാ അപ്പു
എന്ന് പറഞ്ഞ് സുമതി അടുക്കളയിലേക്ക് നടന്നു പുറകേ സൂരജും , കുട്ടികൾ എല്ലാവരും കിടക്കുന്ന മുറിയിലേക്ക് ചെന്ന് ബാഗ് വെച്ച് ഞാൻ അടുക്കളയിലേക്ക് പോയി, അടുക്കളയിലെ സ്ലാബിൽ ഇരുന്ന് ദോശ വിഴുങ്ങുന്ന സൂരജിനെ നോക്കി
ഞാൻ : എല്ലാവരും എവിടെപ്പോയ് അമ്മായി?
ചായ ഗ്ലാസ് എനിക്ക് തന്ന്, ദോശ ചുട്ടുകൊണ്ട്
സുമതി : സുരഭിയും പിള്ളേരും കൂടി അമ്പലത്തിൽ പോയിട്ടുണ്ട്, അംബികയും ( രണ്ടാമത്തെ അമ്മായി ) കുഞ്ഞും മുറിയിലുണ്ട്, മുരളി ( രണ്ടാമത്തെ അമ്മാവൻ / അംബികയുടെ ഭർത്താവ് ) പാടത്ത് കാണും
ഞാൻ : മം…മാലുചേച്ചി..?
‘ മാലിനി സുമതിയുടെ മൂത്ത മകൾ, റെയിൽവേയിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ വലിയമ്മാവൻ മരിച്ചതു കൊണ്ട് ആ ജോലി മാലിനിക്ക് കിട്ടി, എന്നെക്കാളും നാല് വയസ്സ് മൂത്തതാണ് മാലിനി ‘
സുമതി : അവള് രാവിലെ ഡ്യൂട്ടിക്ക് പോയി അജു, ഇനി അടുത്താഴ്ച്ച വരോളു
ഞാൻ : ചേച്ചിക്ക് അവധിയല്ലേ?
സുമതി : റയിൽവേയിൽ എന്ത് അവധി
ഞാൻ : മം…അവരെല്ലാം പോയിട്ട് കുറേ നേരമായോ?
സുമതി : ആ പൂജക്ക് ബുക്കൊക്കെ വെച്ചിട്ടേ വരു
ഞാൻ : ഏ… അതെന്താ രാവിലെത്തന്നെ വൈകിട്ടല്ലേ…