എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]

Posted by

ചിരിച്ചു കൊണ്ട്

ഞാൻ : പിന്നെ പാടത്തും തൊഴുത്തിലും അത്തറിന്റെ മണമല്ലേ, ഒന്ന് പോ അമ്മായി

സുരഭി : പോടാ

ഞാൻ : അമ്മായിക്ക് ഇവിടെ നിൽക്കാൻ ഒട്ടും ഇഷ്ടമില്ലല്ലേ

സുരഭി : ആ എന്ത് ചെയ്യാനാ ചേട്ടനേയും കൊച്ചിനേയും വിചാരിച്ചിട്ടാ ഞാൻ ഒന്നും മിണ്ടാതിരിക്കുന്നത്

ഞാൻ : മം…

വീട്ടിൽ എത്തി ഭക്ഷണം കഴിക്കും നേരം ആശയും കൂട്ടുകാരികളും കയറിവന്നു, അവരെ കണ്ട്

അംബിക : മിഥുനെവിടെ?

ആശ : അവനെയിനി വൈകിട്ടു നോക്കിയാൽ മതി

അംബിക : ഈ കൊച്ച്, നിങ്ങള് ഇരിക്കെന്ന

ആശ : വേണ്ട, ഞാൻ മിന്നൂന്റെ വീട്ടിൽ നിന്നും കഴിച്ചു

അത് കേട്ട് വന്ന

സുമതി : പിന്നെ എന്തിനാ ഇത്രയും ഭക്ഷണം ഇവിടെ ഉണ്ടാക്കി വെച്ചിരിക്കുന്നത്, കഴിക്കില്ലെങ്കിൽ നേരത്തെ പറയാൻ പാടില്ലേ

സുമതിയുടെ ദേഷ്യം കണ്ട് ആശ കൂട്ടുകാരികളേയും വിളിച്ചുകൊണ്ട് പുറത്തേക്കിറങ്ങി, മുറ്റത്ത്‌ കളിച്ചു കൊണ്ടിരുന്ന സൂരജിന്റെ അടുത്ത് ചെന്ന്

ആശ : അപ്പു വാടാ

സൂരജ് : ആ….

അവരുടെ കൂടെ തുള്ളിച്ചാടി സൂരജ് പോവുന്നത് കണ്ട്

ഞാൻ : അവരെവിടെ പോവാ അമ്മായി

സുരഭി : മാടത്തിലാവും

ഞാൻ : മാടോ… എവിടെ?

അംബിക : അമ്മാവൻ ആ വാഴ തോപ്പിന് നടുവിലുള്ള മാവിൽ ഒരു ഏറുമാടം പണിതട്ടുണ്ട് അജു, അവിടെക്കാവും

ഞാൻ : ആഹാ അതെപ്പോ പണിതു

സുമതി : കുറച്ചു നാളായി പന്നിയുടെ നല്ല ശല്യം ഉണ്ട്, കപ്പയും വാഴയും ചേനയുമെല്ലാം അവറ്റകൾ കുത്തി നശിപ്പിക്കുന്നു

ഞാൻ : ഓ…അതിന് കെണി വല്ലതും വെച്ചാൽ പോരെ

അംബിക : എന്നിട്ട് വേണം അടുത്ത കേസ് വരാൻ

ഞാൻ : അതെന്താ?

അംബിക : കഴിഞ്ഞ മാസം ഇവിടത്തെ പശുക്കിടാവിനെ കടിച്ചു കൊന്ന കുറുക്കനെ അമ്മാവൻ തല്ലിക്കൊന്നിട്ട് ഒരു വിധത്തിലാ ഒതുക്കി തീർത്തത്

ഞാൻ : അങ്ങൊരു സംഭവം നടന്നോ, എന്നിട്ട് എന്നോടാരും പറഞ്ഞില്ലല്ലോ

ചിരിച്ചു കൊണ്ട്

സുരഭി : പിന്നെ പറഞ്ഞു നടക്കാൻ പറ്റിയ കാര്യമല്ലേ, പുറത്തറിഞ്ഞാൽ അകത്തു പോവുന്ന കേസാണ്

Leave a Reply

Your email address will not be published. Required fields are marked *