ഞാൻ : അച്ഛനും അമ്മയും
ഇന്ദു : ഓ അപ്പൊ ഒറ്റമോനാണ്, വെറുതെയല്ല ഈ കൈയിലിരിപ്പ്, വളർത്തു ദോഷമാ
ഞാൻ : ചേച്ചി ഞാൻ കാല് പിടിക്കാം പ്ലീസ്
ഇന്ദു : നീ എന്റെ കൈയും കാലുമൊന്നും പിടിക്കാൻ നിക്കണ്ട, അല്ലെ നീ എന്നെക്കുറിച്ച് എന്തോ അവളോട് ചോദിച്ചിരുന്നല്ലോ എന്താ അത്?
ഞാൻ : എന്ത്? ഞാൻ ഒന്നും ചോദിച്ചില്ല
ഇന്ദു : ദേ… ചെക്കാ നീ എന്റെ കൈയീന്ന് വാങ്ങിക്കോലാ
ഞാൻ : ഞാൻ ഒന്നും ചോദിച്ചില്ല ചേച്ചി
ഇന്ദു : കള്ളം പറയുന്നോ, ഞാൻ കേട്ട് നീ പറഞ്ഞതൊക്കെ ഹമ്..
ഞാൻ : സോറി ചേച്ചി ഞാൻ അറിയാതെ പറഞ്ഞതാ സോറി
ഇന്ദു : ഹമ്… എന്നാ മോൻ പോവാൻ നോക്ക്, ഇനി അധികം ഇവിടെക്കിടന്ന് കറങ്ങാൻ നിക്കണ്ട
ഞാൻ : മം…
ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഞാൻ വേഗം വീട്ടിലേക്ക് വിട്ടു, വീട്ടിൽ എത്തിയെങ്കിലും ഒരു മനസമാധാനവും കിട്ടാതെ ഞാൻ ഫോൺ എടുത്ത് മയൂനെ വിളിച്ചുനോക്കി, ബെല്ലടിക്കുന്നുണ്ടെങ്കിലും കോൾ എടുക്കുന്നില്ല, ഫേസ്ബുക്കിൽ കയറി കുറേ മെസ്സേജും അയച്ചു നോക്കിയിട്ടും റിപ്ലൈയൊന്നും കിട്ടിയില്ല, അടുത്ത ദിവസം രാവിലെ മയൂന്റെ ഫോൺകോൾ കേട്ടാണ് ഞാൻ ഉണർന്നത്.