ഞാൻ : ആ…
അമ്മിണി : മോൻ വല്ലതും കഴിച്ചോ, ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്
ഞാൻ : ഏയ് വേണ്ട ആന്റി ഞാൻ ഇപ്പൊ പോവും
അമ്മിണി : ആ…, മോളെ കൊച്ചിനെ എഴുന്നേൽപ്പിച്ച് ഭക്ഷണം കൊടുക്കാൻ നോക്ക്, മരുന്ന് കഴിക്കേണ്ടതല്ലേ
മയൂഷ : ആ…
അമ്മിണി : എന്നാ ഞാൻ ഇപ്പൊ വരാം
മയൂഷ : അമ്മ എവിടെപ്പോണ്?
അമ്മിണി : നമ്മുടെ കിഴക്കേലെ അമ്മച്ചിയില്ലേ അവരെ ഇന്നിവിടെ കൊണ്ടുവന്നട്ടുണ്ട്, ഞാൻ ഒന്ന് പോയി കണ്ടേച്ചും വരാം
മയൂഷ : ആ…
പുറത്തിറങ്ങി വാതിൽ ചാരി അമ്മിണി പോയി, കഞ്ഞി പ്ളേറ്റിലേക്ക് വിളമ്പി
മയൂഷ : ഇപ്പൊ പോവോ?
ഞാൻ : അതു ഞാൻ വെറുതെ പറഞ്ഞതല്ലേ, ആരെ അഡ്മിറ്റ് ചെയ്ത കാര്യമാ പറഞ്ഞത്
മയൂഷ : അത് അടുത്തുള്ള വീട്ടിലെ അമ്മച്ചിയാ ഇടക്കിടക്ക് വന്ന് ഹോസ്പിറ്റലിൽ കിടക്കും
ഞാൻ : ഓ…അല്ല അമ്മായമ്മ ഇപ്പോഴെങ്ങാനും വീട്ടിൽ പോവോ?
ഭക്ഷണവുമായി കട്ടിലിൽ ചെന്നിരുന്ന്
മയൂഷ : അറിയില്ല, അമ്മ വരട്ടെ എന്നിട്ട് ചോദിക്കാം
ഞാൻ : ഹമ്…
മയൂഷ : നീ ഇരിക്കാൻ നോക്ക് ഞാൻ കൊച്ചിന് ഭക്ഷണം കൊടുക്കാൻ നോക്കട്ടെ
ഞാൻ : മം…
സെറ്റിയിൽ ഇരുന്ന് മൊബൈലും കുത്തിയിരിക്കും നേരം, കൊച്ചിനെ എഴുന്നേൽപ്പിച്ച് കഞ്ഞി കൊടുത്തു കൊണ്ടിരുന്ന
മയൂഷ : കോളേജിൽ പോവാറില്ലേ നീ?
ഞാൻ : ഓ പോവുന്നുണ്ട്, മോർണിംഗ് ബാച്ച്
മയൂഷ : അതെന്താ മോർണിംഗ് ബാച്ചിലേക്ക് മാറിയത് ?
ഞാൻ : നല്ല ജോലി വല്ലതും കിട്ടാൻ
മയൂഷ : ഓഹോ… മം.. മഞ്ജുനെ വിളിക്കാറില്ലേ?
ഞാൻ : ഏയ്..
മയൂഷ : എന്തുപറ്റി?
ഞാൻ : കല്യാണമൊക്കെ കഴിഞ്ഞതല്ലേ ഇനി പഴയത് പോലെ വിളിക്കുന്നത് ശരിയല്ലല്ലോ, എന്തെങ്കിലും ഉണ്ടെങ്കിൽ അവള് വിളിക്കും
മയൂഷ : മം.. എന്നിട്ട് ക്ലാസ്സ് കഴിഞ്ഞ് എന്താ പരിപാടി?
ഞാൻ : ഓ എന്ത് പരിപാടി, ചുമ്മാ വീട്ടിൽ ഇരിക്കും
മയൂഷ : ആ കൊള്ളാം, വട്ട് പിടിക്കില്ലേ വെറുതെയിരുന്ന്