എന്റെ മാത്രം ഷെമി [Rajumon]

Posted by

നാളെ കഴിഞ്ഞു .

ഞാനൊരു കാര്യം പറയട്ടെ. ഒന്നും വിചാരിക്കേണ്ട. നിങ്ങളുടെ കാര്യങ്ങളൊക്കെ ഇച്ചായൻ പറഞ്ഞിട്ടുണ്ട്. വിവേക് പറഞ്ഞു.

എന്താ കാര്യം? രാജേഷ് ചോദിച്ചു. ഞാൻ ഇവിടെ അങ്ങനെ ഒന്നും ഉണ്ടാക്കാറില്ല. അധികവും പുറത്തു നിന്നാ. അതും ഇതും വാങ്ങി ക്യാഷ് കളയേണ്ട. തത്കാലം ഇവിടുത്തെ അടുക്കള രണ്ടു പേർക്കും ഉപയോഗിക്കാം. ഇടയ്ക്കു എനിക്ക് നല്ല ഫുഡ് കഴിക്കാലോ.

അത് ബുദ്ധിമുട്ടാകില്ലേ? ഷെമി ചോദിച്ചു.

എന്ത് എനിക്ക് ഫുഡ് ഉണ്ടാക്കി തരുന്നതോ?

ഹേ അതല്ല… അതിനു സന്തോഷമേ ഉള്ളു.

എന്ന വേറൊന്നും ആലോചിക്കേണ്ട. എന്നെ അന്യനായി കാണാതിരുന്ന മതി. രാജേഷിൻറെ കണ്ണ് നിറയുന്നത് വിവേക് കണ്ടു. അതെ…

ജീവിതം ജീവിച്ചു കാണിക്കാനാണ്. അല്ലാതെ തോറ്റു മടങ്ങാനല്ല. ആറു വർഷമായി കല്യാണം കഴിഞ്ഞിട്ട്. ഇന്നു വരെ ആരുടെ അടുത്ത് നിന്നും ഒരു നല്ല വാക്കും കിട്ടിയിട്ടില്ല.

എല്ലാം ശരിയാകുമെന്നെ… അതൊക്കെ പോട്ടെ. അത്യാവശ്യമായി എന്തൊക്കെയാ വാങ്ങേണ്ടേ?

രണ്ടു പുല്ലു പായ വാങ്ങണം. രാജേഷ് പറഞ്ഞു.

അത് തത്കാലം ഞാൻ വഴി കണ്ടിട്ടുണ്ട്. പുതപ്പ് വല്ലതും കൈയിലുണ്ടോ? രാത്രി നല്ല തണുപ്പായിരിക്കും. അതുണ്ട്. ഷെമിപറഞ്ഞു.

എന്ന വന്നേ… അതും പറഞ്ഞു വിവേക് മുറിയിലേക്ക് പോയി. രാജേഷും ഷെമിയും കൂടെ ചെന്നു. വിവേക് അലമാരയ്ക്കു മുകളിൽ നിന്ന് രണ്ടു പുല്ലു പായ എടുത്തു ഷെമിയുടെ കൈയിൽ കൊടുത്തു. പിന്നെ ബെഡിലെ വിരി മാറ്റി. കട്ടിലിൽ രണ്ടു ബെഡുണ്ടായിരുന്നു.

ഇതൊന്നു വലിച്ചേ… മുകളിലത്തെ ബെഡ്ഡ് പൊക്കിപ്പിടിച്ചു അടിയിലേത് വലിക്കാൻ രാജേഷിനോദ് പറഞ്ഞു. പഴയതൊന്നുമല്ല. ലാഭത്തിനു കിട്ടിയപ്പോ വാങ്ങിയതാ. ഇടയ്ക്കു നാട്ടിൽ നിന്ന് മാമൻറെ മകൻ വരും. അപ്പോൾ ഇട്ടു കിടക്കുന്നതാ. മൂന്ന് പേരും സാധനങ്ങളൊക്കെ മുകളിൽ കൊണ്ട് വച്ചു. എൻറെ പരിചയത്തിൽ ഒരു ഫർണിച്ചർ കടയുണ്ട്. അവിടെ നിന്ന് നമുക്ക് ഒരു ചെറിയ അലമാരയും കട്ടിലും വാങ്ങിക്കാം. തവണകളായി കൊടുത്താ മതി.

അങ്ങനെ ഒരാഴ്ച കഴിഞ്ഞു. രണ്ടു വീട്ടുകാരുടെയും അടുക്കള ഒന്ന് തന്നെയാണ്. ഷെമി തന്നെയാണ് വിവേകിന് ഫുഡ് ഉണ്ടാക്കി കൊടുക്കുന്നത്. രാജേഷ് അറിയാതെ വിവേകിൻറെ ഡ്രെസ്സും അലക്കി കൊടുക്കുന്നുണ്ട് ഷെമി. അത് വേണ്ട എന്ന് വിവേക് പറഞ്ഞിട്ടും ഷെമി കേട്ടില്ല. കുട്ടികളെ അടുത്തുള്ള അങ്കണവാടിയിൽ ആക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *