എൻ്റെ കിളിക്കൂട് 15
Ente Kilikkodu Part 15 | Author : Dasan | Previous Part
സീത: അണ്ണൻ മറക്കില്ല എന്ന് ഉറപ്പു തന്നു അതുകൊണ്ടാണ് ഞാൻ എല്ലാവരും പോയിട്ടും ഇവിടെ നിന്നത്.
പിന്നെ സീത വണ്ടിയിൽ ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കുറച്ചു ദൂരം പോയപ്പോൾ തോളിൽ തട്ടിക്കൊണ്ട്
സീത: അല്ല മാഷേ, ഇത് എങ്ങോട്ടാ? എന്നെയും കൊണ്ട് ഇരിഞ്ഞാലക്കുട പോവുകയാണോ? നമുക്ക് തിരിയേണ്ട ഭാഗം കഴിഞ്ഞുപോയി.
ഞാൻ എന്തൊക്കെയോ ഓർത്തിരുന്നു, താമസിക്കുന്ന സ്ഥലത്തേക്ക് പോകേണ്ട സ്ഥലം വിട്ടു പോയി. പണി കുറച്ചുദൂരം ചെന്ന് തിരിച്ച് താമസിക്കുന്ന അടുത്തേക്ക് പോയി.
സീത: എന്താണ് ഇവിടെയെങ്ങും അല്ലേ? ഞാൻ പറയുന്നത് വല്ലതും കേട്ടിരുന്നൊ?
ഞാൻ സീതയെ നോക്കി വെറുതെ ഒന്നു ചിരിച്ചു. പാവം പെങ്കൊച്ച് എന്തൊക്കെയാണാവോ പറഞ്ഞത്.
സീത: വീട്ടിൽ ചെല്ലട്ടെ. ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്, സീതയായ എന്നെ രാവണൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കഥ.
അതു കേട്ടപ്പോൾ എനിക്ക് ചിരി വന്നു. തമാശരൂപേണ ഞാൻ ചോദിച്ചു.
ഞാൻ: ഞാൻ രാവണൻ ആണല്ലേ, അപ്പോൾ സീതയുടെ ശ്രീരാമൻ എവിടെയാണ്?
സീത: ശ്രീരാമനെ സീത അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
ഞാൻ: എന്നാണാവോ സ്വയംവരം. ചേട്ടൻ വില്ല് റെഡിയാക്കി വെച്ചിട്ടുണ്ടാവും.
സീത: സ്വയംവരം തൽക്കാലം ഇപ്പോൾ ഇല്ല. വില്ല് ഓടിക്കാൻ രാവണനും ശ്രമിക്കാം.
ഞാൻ: ഞാനില്ലേ, വില്ല് അടിക്കാൻ പോയിട്ട്, ഒരു മടല് ഓടിക്കാൻ പോലും ഞാനില്ല, എൻറെ സമയം ശരിയല്ല. ഓല പോലും പാമ്പ് ആകുന്ന സമയമാണ്.
സീത: ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അണ്ണൻറെ മനസ്സ് ഇവിടെയെങ്ങുമല്ല. എന്താണ് പറ്റിയത്.
ഞാൻ: എന്തുപറ്റാൻ, ഞാൻ ഈ പറഞ്ഞതൊക്കെ തമാശയാണ്.
സീത വിടാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല.
സീത: അണ്ണന് എന്തോ സംഭവിച്ചിട്ടുണ്ട്.
അപ്പോഴേക്കും താമസിക്കുന്ന സ്ഥലം എത്തിയിരുന്നു. വണ്ടി ഓഫ് ചെയ്തു, ഞങ്ങൾ രണ്ടുപേരും ഇറങ്ങി.
സീത: വണ്ടി നോക്കുന്ന കാര്യം എന്തായി. അടുത്ത ദിവസം തന്നെ നമുക്ക് വണ്ടി പോയി നോക്കാം. അച്ഛനോട് പറയാം.
ഞാൻ: അതിനൊക്കെ സമയം ഉണ്ടല്ലോ.