ഞാൻ: വേണ്ടായിരുന്നു, സുധി വാങ്ങാൻ പോകാനിരിക്കുകയായിരുന്നു.
സുധി ഉടൻ തിരിച്ചു വന്നു. സീതയെ കണ്ടപ്പോൾ
സുധി: അതിരാവിലെ ചീതമ്മ എന്താ?
സീത: രണ്ട് അണ്ണന്മാർക്ക് രാവിലത്തെ കാപ്പിയുമായി വന്നതാണ്.
സുധി: ഞങ്ങൾ രണ്ടുപേരും കൂടി പുറത്തുപോയി കഴിച്ചാലോ എന്ന് ആലോചിക്കുകയായിരുന്നു.
സീത: ഈ അണ്ണനെയും കൊണ്ടോ? 3-4 ദിവസം ഓർമ്മയില്ലാതെ കിടന്നിരുന്ന ആളാണെന്ന് ഇപ്പോൾ പറയുമൊ, ഞങ്ങളെ എല്ലാവരെയും പേടിപ്പിച്ചു കളഞ്ഞു. സുധി അണ്ണൻ കാപ്പി കുടിച്ച് റൂമിൽ പോയി ഫ്രഷ് ആയി വൈകിട്ട് വന്നാൽമതി. ഉച്ച വരെ ഞാൻ ഇരുന്നോളാം, അപ്പോഴേക്കും അച്ഛനും അമ്മയും വരും. അണ്ണൻ വന്നു കഴിയുമ്പോൾ ഞാൻ മൂന്നുപേരും കൂടി തിരിച്ചു പോകാം.
സുധി നിന്നോളാം എന്നൊക്കെ പറഞ്ഞെങ്കിലും സീത നിർബന്ധിച്ച് പറഞ്ഞു വിട്ടു. സുധി പോയതിനുശേഷം സീത എൻറെ ഫോൺ തന്നു.
സീത: അണ്ണനെ കൊണ്ട് ഹോസ്പിറ്റലിലേക്ക് വന്നതിനുശേഷം, വൈകീട്ട് ഞാനും അമ്മയും കൂടി വീട്ടിലേക്ക് പോയി. അണ്ണൻറെ മുറിയിൽ പോയി ഞാൻ നോക്കിയപ്പോൾ ഫോൺ ഇരിക്കുന്നത് കണ്ടു. അതും എടുത്ത് ഞാൻ വീട്ടിലേക്ക് പോന്നു. ഫോണിൽ നോക്കിയപ്പോൾ കുറെ മിസ്കോൾ കിടക്കുന്നു. ആരുടേതാണെന്ന് നോക്കാൻ പറ്റില്ലല്ലോ ലോക്ക് ആയിരുന്നു. നേരം വെളുത്തപ്പോൾ അമ്മ ഹോസ്പിറ്റലിലേക്ക് പോയി, കുറച്ചു കഴിഞ്ഞപ്പോൾ അണ്ണൻറെ ഫോണിൽ ഒരു കോൾ വന്നു. അന്ന് വിളിച്ച് കാളി എന്ന പേര്. ഞാൻ മടിച്ചുമടിച്ചാണ് എടുത്തത്. എൻറെ ശബ്ദം കേട്ടപ്പോൾ ഫോൺ കട്ടായി. അടുത്തദിവസം ഒരു എക്സാം ഉള്ളതിനാൽ ഞാൻ ലീവ് ആയിരുന്നു. കുറേനേരം കഴിഞ്ഞ് വീണ്ടും അതേ കോൾ. ഞാൻ അറ്റൻഡ് ചെയ്തു. എൻറെ ശബ്ദം കേട്ടതോടെ, ആരാടി നീ………. ഈ ഫോൺ നിൻറെ കയ്യിൽ എങ്ങനെ വന്നു……….. എന്ന് വേണ്ട കുറെ ചോദ്യങ്ങൾ, എനിക്ക് എന്തെങ്കിലും പറയാനുള്ള സമയം തന്നില്ല. എന്നോട് വീട്ടിൽ ഒന്നും പറയണ്ട എന്നാണല്ലോ പറഞ്ഞത്, അതുകൊണ്ട് അണ്ണന് സുഖമില്ലാത്ത വിവരം ഒന്നും പറഞ്ഞില്ല. ആരാണ് അണ്ണാ ഈ കാളി, അമ്മുമ്മയാണോ?
ഞാൻ കൂടുതലൊന്നും പറഞ്ഞില്ല, വെറുതെ ചിരിച്ചു. ഒരു പ്രശ്നം കഴിഞ്ഞതേയുള്ളൂ, ഇവന്മാരൊക്കെ ഈ ഗണത്തിൽ പെട്ടതാണോ എന്ന് കരുതി പറഞ്ഞിട്ടില്ല. ഇത്ര മാത്രം പറഞ്ഞു.
ഞാൻ: അത് ഹൈടെൻഷനാണ്.
ഞങ്ങൾ രണ്ടുപേരും കോളേജിലെ കാര്യമൊക്കെ പറഞ്ഞു ഇരുന്നെങ്കിലും, എൻ്റെ ഉള്ളിൽ ഭയങ്കര ടെൻഷൻ ആയിരുന്നു. ആ ഭദ്രകാളി എന്തൊക്കെ കാട്ടി കൂട്ടും എന്ന് ആലോചിച്ചു. ഞാൻ ഹോസ്പിറ്റലിലേക്ക് പോരുന്നതിനു തലേദിവസം വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞ് ബഹളം വെച്ചതാണ്. ഇപ്പോൾ സീതയോട് നീ ആരാടി എന്നൊക്കെ ചോദിച്ചു ചൂടായ സ്ഥിതിക്ക്, എന്താണാവോ ധരിച്ചുവച്ചിരിക്കുന്നത്. ഇവർ പോയിട്ട് വേണം ഒന്ന് വിളിക്കാൻ. ഇതിനിടയിൽ
എൻ്റെ കിളിക്കൂട് 14 [Dasan]
Posted by