ജോലിയുണ്ടായിരുന്നു. ഈയാഴ്ച വീട്ടിൽ പോകണ്ട എന്ന് തീരുമാനിച്ചു. ശനിയാഴ്ച രവി ചേട്ടനോട് വണ്ടിയുടെ കാര്യം പറഞ്ഞു. ചേട്ടൻ പറഞ്ഞു നീ ധൈര്യമായി കൊണ്ടുപൊയ്ക്കോ, ചൊവ്വാഴ്ച ഞാൻ വണ്ടിയുമായി വരാം. ഞാൻ രവി ചേട്ടനോട് ഈ വിവരം ഒന്നും പറഞ്ഞില്ല. ഒരു സുഹൃത്തിൻറെ വീട്ടിൽ പോകുന്നു എന്നാണ് പറഞ്ഞത്. ഈയാഴ്ച ഞാൻ വീട്ടിൽ പോകാത്തതിനാൽ, ചേട്ടൻറെ വീട്ടിൽ കൂടി. ചേട്ടൻറെ വീട്ടിൽ കൂടി എന്നു പറയുന്നതിൽ അർത്ഥമില്ല, ഇപ്പോൾ ചേട്ടൻറെ വീട്ടിൽ നിന്നാണ് ഭക്ഷണവും ചായയും കഴിക്കുന്നത്. പിന്നെ ഒഴിവു ദിവസം ആയതിനാൽ, എല്ലാവരുമായി ഒത്തൊരുമിച്ച് ഇരുന്ന് വർത്തമാനം പറച്ചിലും കളിയും ചിരിയുമായി സമയം പോകുന്നതേ അറിയില്ല. ഇങ്ങനെയൊരു കൂടൽ ഉള്ളതുകൊണ്ട്, മനസ്സിൻറെ വീർപ്പുമുട്ടൽ അറിയുന്നില്ല. അല്ലായിരുന്നെങ്കിൽ ഈ ഒഴിവുദിവസങ്ങളിൽ മുറിയിൽ കയറി ഇരുന്നു ആവശ്യമുള്ളതും ഇല്ലാത്തതും ആലോചിച്ച് ഭ്രാന്ത് വരുമായിരുന്നു.
പിന്നീട് രണ്ട് ദിവസം പെട്ടെന്ന് പോയി. ചൊവ്വാഴ്ച രവി ചേട്ടൻ വണ്ടിയുമായി വന്നു. ഞാൻ കൊണ്ടുപോയി വീട്ടിൽ വിടാം എന്ന് പറഞ്ഞിട്ട്, സമ്മതിച്ചില്ല ബസിനു പോയി കൊള്ളാം എന്ന് പറഞ്ഞു. ഞാൻ വണ്ടിയുമായി റൂമിൽ ചെന്നപ്പോൾ, വണ്ടിയുടെ ശബ്ദം കേട്ട് സീത ഓടിവന്നു.
സീത: അണ്ണാ കൊള്ളാലോ വണ്ടി, അണ്ണൻ വണ്ടി എടുത്തോ? എന്നിട്ട് ഒരു സൂചന പോലും തന്നില്ലല്ലോ.
ഞാൻ: ഇത് എൻറെ ഓഫീസിൽ വർക്ക് ചെയ്യുന്ന ഒരു ചേട്ടൻറെ വണ്ടിയാണ്. നാളെ സുധിയുമായി ഒരു സ്ഥലം വരെ പോകണം. ഒരു പ്രധാനപ്പെട്ട ആളെ കാണാനാണ്
സീത: അപ്പോൾ നാളെ അണ്ണൻ ജോലിക്ക് പോകുന്നില്ലേ?
ഞാൻ: ലീവാണ്, രാവിലെ തന്നെ പോകണം. നാളെ ഉച്ചയ്ക്ക് ഭക്ഷണം വേണ്ട ചേച്ചിയോട് പറയാൻ മറന്നിരിക്കുകയായിരുന്നു. വൈകിട്ട് വരുമ്പോൾ പറഞ്ഞോളാം.
സീത: നാളെ എപ്പോൾ വരും?
ഞാൻ: ഉച്ചകഴിയുമ്പോൾ എത്തും.
സീത: അങ്ങനെയാണെങ്കിൽ, സുധി അണ്ണനെ ആക്കിയിട്ട് എൻറെ കോളേജിലേക്ക് വരണം. എനിക്ക് വണ്ടിയിൽ കയറി ഇങ്ങോട്ട് വരാമല്ലൊ. ഞാൻ അഞ്ചു മണിക്ക് കോളേജിൻറെ ഗേറ്റിൽ കാത്തു നിൽക്കാം.
ഞാൻ: അതെന്താ, ചീതമ്മക്ക് ഈ വണ്ടിയിൽ കയറണമെങ്കിൽ ഞാൻ കയറ്റിക്കൊണ്ടു പോരാം, മതിയോ.
സീത: അണ്ണനും ഇതുപോലൊരു വണ്ടി വാങ്ങണം. എത്രയും പെട്ടെന്ന് നോക്കണം.
ഞാൻ: ഇതിന് വലിയ വിലയാകും ചീതമ്മേ.
സീത: നമുക്ക് നോക്കാം.
എന്നും പറഞ്ഞ് സീതമ്മ വീട്ടിലേക്ക് തിരിച്ചു പോയി. രാത്രിയിൽ ഭക്ഷണത്തിനു വന്നപ്പോൾ ഞാൻ ചേച്ചിയോട് വിവരം പറഞ്ഞു. നാളെ രാവിലെ തന്നെ പോകുമെന്നും ഉച്ചക്കുള്ള ഭക്ഷണം റെഡി ആക്കണ്ട എന്നും
ചേട്ടൻ: എവിടെ പോകുന്നു അജയാ?
ഞാൻ: ഞങ്ങൾ രണ്ടുപേരും ഒരു പ്രധാനപ്പെട്ട ആളെ കാണാൻ വേണ്ടി അടൂർ വരെ പോവുകയാണ്.
സീത: നിങ്ങൾ നാളെ പോകുന്ന കാര്യം നടന്നാലും നടന്നില്ലെങ്കിലും, എൻറെ കാര്യം മറക്കരുത്. മറക്കില്ലല്ലോ?
ഞാൻ: ഇല്ല, മറക്കില്ല.
നാളെ രാവിലെ നേരത്തെ പോകേണ്ടതിനാൽ, അധികം അവിടെ തങ്ങാതെ