എൻ്റെ കിളിക്കൂട് 11
Ente Kilikkodu Part 11 | Author : Dasan | Previous Part
കവിളിലും മാറി മാറി അടിച്ചു
ഞാൻ :- കിളി എന്നെ ഒന്നും ചെയ്യരുത്…….. ഞാൻ ഇനി ഒരു ശല്യത്തിനും വരില്ല……. അയ്യോ കിളി അടിക്കല്ലെ….. എന്നെ കുത്തല്ലേ……. അയ്യോ എന്നെ കൊല്ലുന്നേ…….
എന്ന് കരഞ്ഞു കൊണ്ടേയിരുന്നു. അപ്പോഴും അടി തുടർന്നുകൊണ്ടേയിരുന്നു രണ്ടു കവിളിലും മാറി മാറി അടിക്കുന്നു. ഭദ്രകാളിയെ പോലെ അലറുന്നു.ഞാൻ കരഞ്ഞുകൊണ്ടിരുന്നു. എൻറെ ബോധം മറഞ്ഞുകൊണ്ടിരുന്നു.
ഏയ്…… ഏയ്…. എന്താണിത്. രണ്ടു കവിളിലും മാറിമാറി പതിയെ തട്ടുന്നു. കണ്ണ് തുറന്ന് നോക്കുമ്പോൾ അടുത്ത് കിളി ഇരിക്കുന്നു. അപ്പോഴും ബോധം വരാതെ ഇരുന്ന ഞാൻ, എന്നെ കൊല്ലാൻ ഇരിക്കുന്ന കിളിയെ ആണ് ഓർമ്മ വന്നത്.
ഞാൻ :- എന്നെ കൊല്ലല്ലേ കിളി……. ഞാൻ ഒരുപദ്രവവും ചെയ്യില്ല……..
കിളി :- എന്തൊക്കെയാണ് പറയുന്നത്. എന്തിനാണ് കരഞ്ഞത്. കരച്ചിൽ കേട്ടാണ് ഞാൻ എഴുന്നേറ്റത്.
പെട്ടെന്ന് ബോധം വന്നപ്പോൾ എനിക്ക് മനസ്സിലായി സ്വപ്നം കണ്ടതാണ്. മുറിയിൽ ലൈറ്റ് ഉണ്ട്. ജാള്യതയോടെ ഞാൻ എഴുന്നേറ്റു ബാത്റൂമിൽ പോയി തിരിച്ചുവന്ന് സമയം നോക്കി, 12:30. അമ്മുമ്മയുടെ മുറിയിൽ നിന്നും കൂർക്കം വലി കേൾക്കാം. തിരിച്ചു വന്നപ്പോഴും കിളി അവിടെ തന്നെ ഇരിപ്പുണ്ട്. ഞാൻ കിടക്കയിൽ കയറി ഒരു സൈഡിൽ ഇരുന്നു. ഈ ഭദ്രകാളി കാരണം മനുഷ്യൻറെ മനസ്സമാധാനം തന്നെ നഷ്ടപ്പെട്ടു. എന്താണാവോ അടുത്ത ഭാവം. ഞാൻ നോക്കുമ്പോൾ എന്നെയും നോക്കിയിരിക്കുന്നു കിളി. എന്താണ് ആ മുഖത്തെ ഭാവം എന്ന് മനസ്സിലാവുന്നില്ല, അത് മനസ്സിലാക്കാനും പറ്റില്ല പെട്ടെന്ന് അല്ലേ സ്വഭാവം മാറുന്നത്. ഒന്നു കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. പക്ഷേ എന്നോട് കാണിക്കുന്ന ഈ അകൽച്ച എന്നെ വിട്ടു പോകാനുള്ളതാണൊ എന്ന് സംശയം കൊണ്ടാണ്. അവനെ വിവാഹം കഴിച്ചു പോകാൻ ആണ് ഉദ്ദേശം എങ്കിൽ ഞാനന്നു രാത്രി ചെയ്തത് വലിയ പാതകമാണ്. അതിൻറെ മനസ്താപം എൻറെ മനസ്സിൽ കടന്നു ഉരുകുകയാണ് അതുകൊണ്ടാണ് ഒന്നും ചെയ്യാൻ മുതിരാത്തത്.