പണ്ടത്തെ പോലെ അല്ല . ഭയങ്കര ചെക്കിങ് ആണ് കോളേജിൽ അതിനാൽ ജോലി പോകും അതുകൊണ്ടു വീണ്ടും എന്റെ പഴയ തട്ടകത്തിലേക്കു ഞാൻ തിരിച്ചെത്തി
ഞാൻ പഠിപ്പിക്കുന്ന കോളേജിനെപ്പറ്റി പറയാൻ മറന്നു , ഇവിടെ പെൺകുട്ടികളുടെ മാത്രം ലോകമാണ് അല്ലാതെ മിക്സഡ് കോളേജ് ഒന്നുമല്ല , മാനേജ്മന്റ് കോളേജ് ആണെങ്കിലും അഫിലിയേറ്റഡ് ആണ് . എന്തിനു പറയുന്നു പുറമെ പാവനകളായ പലരും ഇതിനുള്ളിൽ കയറിയാൽ ജഗജില്ലികളും വില്ലത്തികളുമാണ് , മാനേജ്മന്റ് ആയതിനാൽ ഇവിടെ ഉള്ളിൽ നടക്കുന്ന പലകാര്യങ്ങളും പുറത്തുപറയുകയോ എന്തിനു കോളേജിനുള്ളിൽ ഒരു ഇല എന്ഗുന്ന കാര്യംപോലും പുറത്തു ഒരാൾക്കും അറിയില്ല
കോളേജിലേക്ക് പരെന്റ്സ് മീറ്റ് , മാനേജ്മന്റ് മീറ്റ് ഫ്രഷേഴ്സ് ഡേ , അതുപോലെയുള്ള പ്രോഗ്രാംസിനു അല്ലാതെ പെൺകുട്ടികളുടെ സഹോദരനോ എന്തിനു ഭർത്താവിനുപോലും കോളേജ് ഗേറ്റിന്റെ ഉള്ളിലേക്കു പ്രവേശനമില്ല എക്സ് മിലിറ്ററി ആയ മൂന്നുപേരുണ്ട് അവരെ സെക്യൂരിറ്റിയിൽ നില്കുന്നതുകണ്ടാൽ തന്നെ പേടിച്ചു ഒരാളും ഉള്ളിൽ കയറാൻ നിൽക്കില്ല ഉപദേശിക്കാൻ പറഞ്ഞാൽ തല്ലുന്ന തരത്തിലുള്ളവരാണ് അവർ പ്രിൻസിപ്പൽ മോയിൻ സർ പിന്നെ സൂപ്രണ്ട് ജയശങ്കർ സ്പോർട്സ് സർ ടോണി ഇതല്ലാതെ ഇവിടെ ഒരു ബോയ്സും ഇല്ല , ഈ പറഞ്ഞവരാണെങ്കിലോ തനി കിളവൻമാരും
ഈ അഞ്ചുവർഷംകൊണ്ടു എന്റെ കോളേജിന് പല മാറ്റങ്ങളും വന്നിട്ടുണ്ട് . ഞാൻ പഠിപ്പിച്ചിരുന്നപ്പോൾ അല്ലെങ്കിൽ ഞാൻ പഠിച്ചിരുന്ന സമയത്തെ പഠനരീതിയല്ല ഇപ്പോളത്തെ. അതുപോലെതന്നെ കുട്ടികളുടെ രീതിയും എല്ലാം മാറിയിരിക്കുന്നു . ഞാൻ പഠിക്കുമ്പോൾ ടീച്ചേഴ്സിനെ പേടിച്ചു പഠിച്ചിരിന്നു , ഇന്ന് പേടിപ്പിച്ചു പഠിപ്പിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് . പഠിപ്പിക്കുന്നതിനുള്ള അക്കൗണ്ടൻസി ബുക്ക്സ് എല്ലാം ഞാൻ കോളേജിൽ നിന്നും വീട്ടിൽ എത്തിപ്പിച്ചു രണ്ടു ദിവസമായി അതിനുള്ള തെയ്യാറെടുപ്പിലാണ്
അങ്ങിനെ ഞാൻ ഇന്ന് കോളേജിലേക്ക് പോകുകയാണ് കുട്ടികൾക്ക് എന്നോടുള്ള പ്രതികരണം എങ്ങിനെയാണ് എന്നു എനിക്കറിയില്ല ,കോളേജിൽ പോയതും അതിനുശേഷം അവിടെ ഉണ്ടായ കാര്യങ്ങൾ എല്ലാത്തുമായി കുറച്ചധികം കഥകൾ നിങ്ങളോടു പങ്കുവെക്കാനുണ്ടാകും എന്നു കരുതുന്നു ഞാൻ ഈ വരുന്ന ബുധനാഴ്ച്ച വരും അതുവരെ എല്ലാവരും ഈ പേരുകൂടി മനസ്സിൽ ഓർക്കുമെന്നു പ്രതീക്ഷയോടെ
സസ്നേഹം : രേഖ