എന്‍റെ കലാലയത്തിലേക്കുള്ള മടക്കയാത്ര 2 ( രേഖ )

Posted by

അത് സത്യമായിരുന്നു പപ്പാ തന്ന പല പുസ്തകങ്ങളിലെ ചെറിയ ടിപ്സ് വെച്ചാണ് ഞാൻ എൻ്റെ വിദ്യാർത്ഥികളെ കയ്യിലെടുക്കുന്നതും ഒപ്പം അവരുടെ അംഗീകാരം വാങ്ങിച്ചിരുന്നതും . എന്നെ സംബന്ധിച്ചു ഞാൻ നല്ല ഒരു ടീച്ചറാകാൻ ആഗ്രഹിച്ചിരുന്നു പക്ഷെ ഞാൻ ഇന്ന് അതല്ല . കാരണം ഞാൻ ഒരു പെൺകുട്ടിയുടെ ആഗ്രഹത്തിന് നിന്നുകൊടുത്തപ്പോൾ വെറും ഒരു സ്ത്രീയുടെ വികാരങ്ങളിലേക്കു ഞാൻ വീണുപോയി … എന്ത് വികാരങ്ങൾ കടിച്ചമർത്തി ഞാൻ അത്തരകാരിയല്ല  എന്ന് പറഞ്ഞാലും ഞാനും ഒരു സ്ത്രീയാണല്ലോ എൻ്റെ സ്ത്രീത്വം അത് ഉണരേണ്ട സമയത്തു ഉണരണം ഇല്ലെങ്കിൽ ഞാൻ ഒരു മനുഷ്യ ജന്മം അല്ലാതെ ആകുമല്ലോ എന്നു ചിന്തിക്കുമ്പോൾ അത് ശരിയാണ്…. എന്നു  ഞാൻ ചെയ്തതിനെ ഞാൻ സ്വയം ന്യായികരിക്കാൻ ശ്രമിച്ചു

കാര്യം എന്തുപറഞ്ഞാലും ഈ സീരിയലുകളുടെ സോങ്‌സ് എല്ലാം നല്ലതാണുട്ടോ , എന്ത് രെസമായിട്ടാണ് അത് … പക്ഷെ തുടങ്ങിയതും  തുടങ്ങി കണ്ണീർപുഴയൊഴുക്കാൻ …. ഞാൻ അത് കാണാനില്ല എന്നു പറഞ്ഞു എൻ്റെ ലാപ്ടോപ്പ് എടുത്തു . കുറച്ചു ദിവസമായി ഫേസ്ബുക് ഒന്ന് ഓപ്പണാക്കിയിട്ടു . ഞാൻ എൻ്റെ ലോഗിൻ നെയിം പിന്നെ പാസ്സ്‌വേഡും കൊടുത്തു ഓപ്പണാക്കി

ഇപ്പോൾ മനപൂർവമാണ് ഈ ഫേസ്ബുക് ഒഴിവാക്കുന്നത് , പണ്ട് കോമഡി അല്ലെങ്കിൽ നല്ല കമ്മെന്റ്സ് ആയിരുന്നു കണ്ടിരുന്നതെങ്കിൽ ഇന്ന് കാണുന്നത് . ഓരോരുത്തരും അവരവരുടെ മതത്തെ പിൻതാങ്ങി മറ്റുമതങ്ങളെക്കാൾ വലതും ചെറുതുമാണെന്നുള്ള വിലയിരുത്തലുകളാണ് , രാഷ്ട്രീയക്കാരുടെ പുകഴ്ത്താനും കുറ്റം പറയാനുമുള്ള ഒരുവേദിയായിമാറി …ഫേസ്ബുക്കിൽ മതവും മത പണ്ഡിതന്മാരുടെ എണ്ണവുംകൂടി … നല്ല ജീവനുള്ള മനുഷ്യരുടെ എണ്ണംകുറഞ്ഞു … ഈ സ്വയം പുകഴ്ത്തലുകൾ കണ്ടു മടുപ്പുതോന്നിയാണ് പലരെയും ഫ്രണ്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നത് … പറഞ്ഞിട്ടു എന്തുകാര്യം ലോകം പുരോഗമിക്കുന്നു മനുഷ്യൻ അധപതിക്കുന്നു അല്ലാതെ എന്ത് പറയാൻ …

പഠിച്ചിരുന്നവരുടെയും പലരുടെയും എന്തിനു ഞാൻ ഒരിയ്ക്കലും കാണാത്തവരുടെപോലും ചിത്രങ്ങൾ കണ്ടു ഞാൻ സ്ക്രോൽ ചെയ്തു ഞാൻ അടിയിലേക്ക് പോയി . കുറച്ചു മെസ്സേജസ് ഉണ്ട് , പലതും പഴയ സ്റ്റുഡന്റസ് അയച്ചിരിക്കുന്നതാണ് റിപ്ലൈ പലതിനും മനഃപൂർവം ഞാൻ കൊടുക്കാറില്ല .

അതിനിടയ്ക്കാണ് ഒരു ന്യൂ  മെസ്സേജ് റിക്വസ്റ്റ് കിടക്കുന്നുണ്ട് , അത് മാത്രമായി ശ്രദ്ധിക്കാനും ഒരു കാര്യമുണ്ട് ഒരു ക്യൂട്ട് കുട്ടിയുടെ സ്മൈലി ആണ് പ്രൊഫൈൽ പിച്ചർ , അത് കണ്ടാൽ തന്നെ എങ്ങിനെയാ അത് ഒന്ന് നോക്കാതെ പോവുക

പ്രീതി ,

അങ്ങിനെ ഒരു പേര് ഞാൻ പടിക്കുമ്പോളൊന്നും ഓർമ്മയിൽ കിട്ടുന്നില്ല . ആരാണ് ?

ഒരു പക്ഷെ ഞാൻ പഠിപ്പിച്ച എൻ്റെ സ്റ്റുഡന്റസ് ആകുമോ ?

Leave a Reply

Your email address will not be published. Required fields are marked *