ബില്ല് ചെയ്തു കഴിഞ്ഞു സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു ശ്രീയുടെ കൈയിൽ കൊടുത്തു അപ്പോഴേക്കും ഞാൻ ക്യാഷ് കൊടുത്തു. അവിടന്ന് ഞങ്ങൾ നേരെ ഒരു ഐസ് ക്രീം പാര്ലറില് പോയി ഐസ് ക്രീം കഴിച്ചു. എന്നിട്ട് അവിടന്ന് നേരെ വീട്ടിലേക് പോയി. യാത്രയിൽ മുഴുനീളം ശ്രീ എന്നെ കെട്ടിപിടിച്ചു ഇരിക്കുകയായിരുന്നു. ഇപ്പോൾ അവൾക് ആര് കണ്ടാലും പ്രശ്നം ഇല്ല എന്ന് ആയി.
” ശ്രീ “
” മം എന്താ അഭിയാട്ടാ “
“അല്ല നിനക്ക് ഒരു പേടിയും ഇല്ലേ “
” എനിതിന് “
” അല്ല എന്നെ ഇങ്ങനെ കെട്ടിപിടിച്ചു ഇരിക്കുന്നത് ആളുകൾ കണ്ടാൽ എന്ത് വിചാരിക്കും എന്ന് അവർ എന്ത് വേണേലും വിചാരിച്ചോട്ടെ ഞാൻ എന്റെ കെട്ടിയോന്റെ ഒപ്പം അല്ലെ പോകുന്നെ “
” അല്ല അത് അവർക്ക് അറിയില്ലലോ “
” നമ്മുടെ വീടിന്റെ അടുത്ത് ഉള്ളവർക്കു ഒക്കെ അറിയാം അഭിയേട്ടൻ എന്റെ ഭർത്താവ് ആണ് എന്ന് “
“അത് എങ്ങിനെ “
“അഭിയേട്ടാ മറ്റേ ആളുമായി എന്റെ കല്യാണം നടന്നത് ഇവിടെ വെച്ചു അല്ല അയാളെ ഇവിടെ ആരും കണ്ടട്ടില്ല. ചേച്ചിയോട് വീടിന്റെ അടുത്തുള്ളവർ ചോദിച്ചു അഭിയേട്ടൻ ആരാ എന്ന് അപ്പൊ ചേച്ചി പറഞു ശ്രീജയുടെ ഭർത്താവ് ആണ് എന്ന് “
“അത് നന്നായി ഇനി പുറത്തു വെച്ചു എന്റെ ശ്രീകുട്ടിയെ കെട്ടിപിടിച്ചു ഉമ്മ വെച്ചാലും കുഴപ്പമില്ല “
“അയ്യടാ ഇങ്ങോട്ട് വാ ഉമ്മ വെക്കാൻ “
“വന്ന നീ എന്ത് ചെയ്യും “
അവൾ പെട്ടന്ന് എന്റെ മുഖം പിടിച്ചു തിരിച്ചു എന്നിട്ട് എന്റെ കവിളിൽ ഒരു കടി തന്നു എന്നിട്ട് പറഞ്ഞു.
” ഇങ്ങനെ ചെയ്യും “