” അവിടെ വേറെ ആളുകൾ ഉണ്ടാകില്ലേ “
” അവിടെ ആരും താമസിക്കുന്നില്ല ഇടക് ചേച്ചി പോയി അടിച്ചു തൂത്തു പോരും “
“എന്നാ പോകാം എന്ന് പോകുന്നേ “
“നമുക്ക് അത്താഴം കഴിഞ്ഞു പോകാം “
“ശരി “
“അതെ എനിക്ക് വിശക്കുന്നു വാ ഏട്ടാ കഴികാം “
“നീ ഇങ്ങോട്ട് ഇടുത്തു കൊണ്ട് വാ “
“ആ ഇപ്പൊ കൊണ്ടരാവേ “
ശ്രീ ഭക്ഷണം എടുക്കാൻ പോയപ്പോൾ ഞാൻ എഴുനേറ്റ് ഡ്രസ്സ് ഇട്ടു എന്നിട്ട് ബാത്റൂമിൽ പോയി കയ്യും മുഖവും കഴുകി വന്നപ്പോഴേക്കും ശ്രീ ഭക്ഷണവും ആയി വന്നിരുന്നു.ഞാൻ ശ്രീയുടെ അടുത്തേക് ചെന്നു എന്നിട്ട് പ്ലേറ്റ് വാങ്ങാൻ കൈ നീട്ടിയപ്പോൾ അവൾ ചോർ വരി എനിക്ക് നേരെ നീട്ടി കൊണ്ട് വായ തുറക്കാൻ പറഞ്ഞു.ഞാൻ വാ തുറന്നു അവൾ എനിക്ക് ഭക്ഷണം വരി തന്നു.ഞാനും ശ്രീക്ക് വരി കൊടുത്തു. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ പുറത്തേക് ഇറങ്ങി. അവിടെ ഒരു ഷെഡിൽ സുരേഷേട്ടന്റെ ഒരു ബൈക്ക് ഇരിക്കുന്നത് കണ്ടു ഞാൻ അങ്ങോട്ടു ചെന്നു. അത് ഒരു പഴയ ബുള്ളറ്റ് ആയിരുന്നു. ബുള്ളറ്റ് ആദ്യം സ്റ്റാർട്ട് ആവുന്നുണ്ടായില്ല. ഞാൻ എനിക്കറിയാവുന്ന വിധം എല്ലാം പണികളും അതിൽ ചെയ്തു അവസാനം അത് സ്റ്റാർട്ട് ആയി.ബുള്ളറ്റ് സ്റ്റാർട്ട് ആയ ശബ്ദം കേട്ട് ശ്രീ പുറത്തേക് വന്നു.
“ഹാ ഇത് സ്റ്റാർട്ട് ആയോ കുറെ നാൾ ആയി സ്റ്റാർട്ട് ആക്കിയിട്ടു “
“ശ്രീ നമുക്ക് ഇതിൽ അങ്ങോട്ടു പോയാലോ “
“ഞാൻ റെഡി “
എന്നാ ഞാൻ പോയി പെട്രോൾ അടിച്ച വരാം എന്നും പറഞ്ഞു വണ്ടി മുമ്പോട്ട് എടുക്കാൻ പോയപ്പോൾ ശ്രീ പറഞ്ഞു ഞാനും വരുന്നു എന്ന്. അവൾക് എന്തോ വാങ്ങണം എന്ന്. അങ്ങനെ ഞാനും ശ്രീയും സിറ്റിയിലേക് പോയി ശ്രീയെ ഒരു കടയുടെ മുൻപിൽ ഇറക്കി എന്നിട്ട് ഞാൻ പോയി പെട്രോൾ അടിച്ചു തിരിച്ചു ആ കടയിലേക്ക് ചെന്നു. വണ്ടി സ്റ്റാൻഡിൽ വെച്ചു ഞാൻ അകത്തേക്കു കയറി. അത് ഒരു ചെറിയ സൂപ്പർ മാർക്ക് ആയിരുന്നു. ഞാൻ അകത്തു കയറി ശ്രീയെ നോക്കിയപ്പോൾ ശ്രീ സാധനകളും ആയി വരുന്നു എന്നിട്ട് അത് ബില്ല് ചെയ്യാൻ കൊടുത്തു.