ഞാൻ ശ്രീയുടെ നെറ്റിയിൽ ഒരു ചുംബനം കൂടി നൽകി അവൾ എന്റെ കയ്യിൽ അപ്പോഴും മുകുക്കി പിടിച്ചിരിക്കുകയായിരുന്നു ഞാൻ അത് വിടിവിച്ചു കൊണ്ട് എന്നെ നോക്കി തുറന്നു ഇരിക്കുന്ന ആ കണ്ണുകൾ മെല്ലെ അടച്ചു കൊണ്ട് ഞാൻ അവളെ കെട്ടി പിടിച്ചു കരഞ്ഞു. എന്റെ കരച്ചിൽ കേട്ട് ചേച്ചിയും ശ്യാംമും അകത്തേക്ക് വന്നു. അവർ വന്നപ്പോൾ ഞാൻ ശ്രീയെ കെട്ടിപിടിച്ചു കരയുകയറിരുന്നു.
എന്തിനാ ശ്രീക്കുട്ടി എന്നെ തനിച്ചാക്കി നിങ്ങൾ പോയത്. ഞാൻ തനിച്ചായില്ലേ. എന്തിനടി എന്നെ എത്രയും സ്നേഹിച്ചത്.. എന്നെ ഒറ്റക് ആകിപ്പോയില്ലേ നീ… നീ പറഞത് അല്ലെ എന്നെ വിട്ടു ഒരിക്കലും പോകില്ല എന്ന് എന്നിട്ട് ആ വാക്ക് നീ പാലിച്ചില്ലലോ…. ശ്രീകുട്ടി എഴുനേല്ക്ക്…. നീ പരാജ്‌ഞില്ലേ നിനക്ക് എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു മതിയായില്ല.
ഞാൻ അവിടെ നിന്നും പൊട്ടി കരഞ്ഞു എന്റെ എന്റെ സങ്കടങ്ങൾ അവളുടെ വേർപാട് എനിക്ക് സഹിക്കാൻ ആവുന്നുണ്ടായില്ല…
ശ്യാം എന്നെയും കൂടി പുറത്തേക്ക് പോയി
എന്റെ കൈകളിൽ മുറുക്കി പിടിച്ചു കൊണ്ട് എന്നോട് ഉള്ള പ്രണയവും ആയി എന്റെ ശ്രീക്കുട്ടി… എന്നെ വിട്ടു പോയി…… ദൈവം എന്നെ എന്തിനാടാ ഒറ്റക്ക് ആക്കിയത് എന്റെ കുഞ്ഞിനേയും ശ്രീയെയും എന്തിനാടാ ഇത്ര പെട്ടന്നു വിളിച്ചത്……. എന്റെ കുഞ്ഞു എന്ത് തെറ്റ് ചെയുതട്ടാണ്…….. എന്റെ കുഞ്ഞിന്റെ മുഖം പോലും എനിക്ക് കാണാൻ സാധിച്ചില്ലലോ ഡാ…..
എന്റെ തലയിലേക് ഇരുട്ട് അടിച്ചു കയറി എന്റെ ബോധം നശിച്ചു ഞാൻ ആ വരാന്തയിൽ തളന്നു വീണു…………..
തുടരും………