” അഭി കുഞ്ഞു പോയടാ, അവൾ ഇപ്പോഴും അപകടനില തരണം ചെയുതട്ടില്ല “
അതും പറഞ്ഞു ചേച്ചി പൊട്ടി കരഞ്ഞു. ഞാൻ ചേച്ചിയുടെ കൈ എന്നിൽ നിന്നും വിടിവിച്ചു കൊണ്ട് icuവിലേക്ക് നടന്നു. ചേച്ചിയെ ശ്യാം എന്റെ ഫ്രണ്ട് അവിടെ ബെഞ്ചിൽ പിടിച്ചു ഇരുത്തി. ഞാൻ icuവിന്റെ ഡോർ തുറന്ന് അകത്തു കയറി എന്നെ കണ്ട നഴ്സ് ആരാ എന്ന് ചോദിച്ചു. ഞാൻ ഹുസ്ബൻഡ് ആണ് എന്ന് പറഞ്ഞു. ഞാൻ ശ്രീയുടെ അടുത്ത് എത്തി
“ശ്രീക്കുട്ടി…… ശ്രീക്കുട്ടി “
അവൾ മെല്ലെ കണ്ണ് തുറന്നു. എന്നിട്ട് എന്റെ കയ്യിൽ കയറി പിടിച്ചു ഞാൻ അവളുടെ കൈ കോർത്തു പിടിച്ചു അവളുടെ അരികിൽ ഇരുന്നു.
“ഏട്ടാ………….നമ്മുടെ കുഞ്ഞു പോയി ഏട്ടാ…… “
അവൾ അതും പറഞ്ഞു കരയാൻ തുടങ്ങി. ഞാൻ അവളെ എങ്ങിനെയോ ആശ്വസിപ്പിച്ചു.
“ഏട്ടാ…. എനിക്ക് ഏട്ടന്റെ കൂടെ ജീവിച്ചു കൊതി തീർന്നില്ല അപ്പോഴേക്കും എന്നെ ദൈവം തിരിച്ചു വിളിക്കുകയാണല്ലോ “
“ഇല്ല ശ്രീക്കുട്ടി നിനക്ക് ഒന്നുമില്ല “
ഞങ്ങളുടെ കണ്ണിൽ നിന്നും കണ്ണ് നീര് ധാരയായി ഒഴുകുകയായിരുന്നു.
“ഏട്ടാ ആദ്യം നമ്മുടെ കുഞ്ഞിനെ ദൈവം നമ്മളിൽ നിന്നും തട്ടി എടുത്തു ഇപ്പൊ എന്നെയും ഏട്ടനിൽ നിന്നും അകറ്റുന്നു “
“ഇല്ല ശ്രീക്കുട്ടി നിന്നെ എന്നിൽ നിന്നും അകറ്റാൻ ആരെ കൊണ്ട് പറ്റില്ല “
ഏട്ടാ……. എനിക്ക് ഈ നെഞ്ചിൽ തല ചായ്ച്ചു കിടന്നു മതിയായില്ല. ഏട്ടനെ ഒറ്റക്ക് ആക്കി ഞാൻ…….എന്നോട് ഏട്ടൻ ക്ഷമിക്കണം…. ഏട്ടനെ തനിച്ചാകുന്നതിൽ…….. ഏട്ടന്റെ സ്നേഹം അനുഭവിച്ചു കൊതി തീരും മുന്നേ എന്നെ അങ്ങ് വിളിക്കുകയാണല്ലോ “
“നീ എന്തൊക്കെയാ ശ്രീക്കുട്ടി ഈ പറയുന്നേ “
“ഏട്ടാ എനിക്ക് ഒരു ഉമ്മ തരോ “
ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു. എന്റെ ചുണ്ട് അവളുടെ നെറ്റിയിൽ പതിച്ചപ്പോൾ എന്റെ കൺനീരും അതോടപ്പം അവളുടെ നെറ്റിയിൽ പതിച്ചു. “
പെട്ടന്ന് ശ്രീയുടെ ശ്വാസ ഗതിയിൽ മാറ്റം വരാൻ തുടങ്ങി.
“ഏട്ടാ…… എ…നി…….ക്ക്… ഞാ…. ൻ….. എ…ന്നും ഏട്ട……ന്റെ…. ഒ….പ്പം… ഉ..ണ്ടാ…..കും.. I…. You….. അഭി…യേട്ടാ… ഏട്ടന്റെ തനി…ച്ചാ….ക്കി… ഞാ….ൻ..പോകു……കയാണ് … I…. Lo….ve…. “
പിന്നെ എന്റെ ശ്രീ ഒന്നും സംസാരിച്ചില്ല.