” ശെരി അഭി ഉണർന്നു കഴിയുമ്പോൾ ഒന്ന് വിളിക്കാൻ പറയണേ “
” ശരി പറയാം “
കുറച്ചു കഴിഞ്ഞു ഞാൻ ഉണർന്നപ്പോൾ ആണ് അവൻ ശ്രീ വിളിച്ച കാര്യം പറയുന്നത്. ഞാൻ അവനോട് കുറെ ചൂടായി എന്തിനാ ശ്രീയോട് ഞാൻ ഹോസ്പിറ്റലിൽ ആണ് എന്നൊക്കെ പറഞത്. അവസാനം അവൻ ശ്രീ ആരാണ് എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാൻ എല്ലാം അവനോട് തുറന്നു പറഞ്ഞു. ഞാനും ശ്രീയും ആയുള്ളൂ എല്ലാം വിവാഹവും അവൾ ഗർഭിണി ആണ് എന്നൊക്കെ.
പിന്നെ ഞാൻ ശ്രീ തിരിച്ചു വിളിച്ചപ്പോൾ എനിക്ക് അവളെ കിട്ടിയില്ല. കുറെ ട്രൈ ചെയ്‌തട്ടും കാൾ പോകുന്നുണ്ടായില്ല. കുറച്ചു കഴിഞ്ഞു ചേച്ചി എന്റെ ഫോണിലേക്കു വിളിച്ചു.
” അഭി “
” എന്താ ചേച്ചി ശ്രീ എവിടെ “
മോനെ നീ ഹോസ്പിറ്റലിൽ ആണ് എന്ന് കേട്ടതും അവൾ നിന്നെ കാണാൻ അങ്ങോട്ട് പുറപ്പെട്ടു പക്ഷ അവൾ വന്ന ബസ് ആക്‌സിഡന്റ് ആയി ഇപ്പൊ ശ്രീ ഹോസ്പിറ്റലിൽ ആണ് മോനെ കാണണം എന്ന് പറയുന്നു. “
“എന്താ ചേച്ചി എന്റെ ശ്രീക്ക് വെല്ല കുഴപ്പം ഉണ്ടോ “
“അഭി മോനെ നീ ഒന്ന് വേഗം വാ “
എന്നും പറഞ്ഞു ചേച്ചി ഫോൺ കട്ട് ചെയ്തു. എന്റെ നെഞ്ച് പത്തിരുപത്തിയഞ്ചു ഇടി കൂടുതൽ ഇടിക്കാൻ തുടങ്ങി. ഞാൻ ആകെ തളർന്നു പോകാൻ തുടങ്ങി.
ഞാനും അവനും കൂടി ശ്രീയെ കാണാൻ ഹോസ്പിറ്റലിലേക് പോയി. അവിടെ ഞങ്ങൾ ചെല്ലുമ്പോൾ രാത്രി ആയിരുന്നു. വരാന്തയിൽ ഞാൻ ചേച്ചിയെ കണ്ടു. ചേച്ചി കരഞ്ഞു വാടിയ മുഖവും ആയി അവിടെ ഒരു ബെഞ്ചിൽ ഇരിക്കുകയായിരുന്നു. ഞാൻ ചേച്ചിയുടെ അടുത്തേക് ചെന്നു. എന്നെ കണ്ടതും ചേച്ചി എഴുനേറ്റു എന്നിട്ട് എന്റെ നെഞ്ചിൽ വീണു പൊട്ടി കരഞ്ഞു.
“ചേച്ചി എന്റെ ശ്രീ കുട്ടി എവിടെ “
“പക്ഷെ ചേച്ചി മറുപടി ഒന്നും നൽകിയില്ല “
ഞാൻ ചേച്ചിയെ എന്നിൽ നിന്നും അടർത്തി കൊണ്ട് പിന്നയും ചോദിച്ചു
“എന്റെ ശ്രീ എവിടെ ചേച്ചി “
” ICUവിൽ “
ഞാൻ അങ്ങോട്ട് നടക്കാൻ തുനിഞ്ഞതും ചേച്ചി എന്റെ കൈയിൽ കയറി പിടിച്ചു എന്നിട്ട് കരഞ്ഞു കൊണ്ട് പറഞ്ഞു.