“അത് അല്ല ഏട്ടാ അവിടെ ഞാൻ ഒറ്റക്ക് എങ്ങിനെയാ അതും ഈ സമയത്ത് “
“അവിടെ ഒറ്റക് അല്ലാലോ ഞാൻ ഇല്ലേ “
“ഏട്ടന് എപ്പോഴും എന്റെ കാര്യം നോക്കി ഇരിക്കാൻ പറ്റുമോ ഇവിടെ ആവുമ്പോൾ ചേച്ചി ഉണ്ട്. “
“അപ്പൊ അമ്മയോ “
“അത് അമ്മേനെ അമ്മേടെ മോളിന്റെ വീട്ടിലോട്ട് ഇന്ന് കൊണ്ട് പോയി “
” ഞാൻ ഇവിടെ ഒരു സ്കൂളിൽ ജോലി ശെരി ആകിയട്ടുണ്ട്.”
“നിനക്ക് നല്ലത് എന്ന് തോന്നുന്നത് ചെയ്യ്. അല്ലകിൽ ഇവിടെ തന്നെയാ നല്ലത് ചേച്ചി നിനക്ക് ഒരു കുറവും വരാതെ നോക്കിക്കോളും. അല്ല ചേച്ചിയോട് പറഞ്ജോ. “
“ഇല്ല. പറയണം “
അങ്ങിനെ ഞങ്ങൾ കുറച്ച് നേരം അങ്ങിനെ കിടന്നു. എന്നിട്ട് ഞാൻ എഴുനേറ്റ് റെഡി ആയി ബുള്ളറ്റും എടുത്ത് ടൗണിൽ പോയി അവൾക് ആവിശ്യം ആയ സാധനങ്ങൾ എല്ലാം വാങ്ങി വന്നു. അപ്പോഴേക്കും ശ്രീ ചേച്ചിയോട് എല്ലാം പറഞ്ഞു കഴിഞ്ഞു. ചേച്ചിക്കും അത് അതിരില്ലാത്ത സന്തോഷം നൽകി. അങ്ങനെ ഞാൻ രണ്ട് മൂന്ന് ദിവസം അവിടെ നിന്നു. എന്നിട്ട് എറണാകുളത്തേക്കു പോകാൻ ഇറങ്ങി. ഞാൻ ഇറങ്ങുബോൾ ശ്രീ എന്നെ കെട്ടിപിടിച്ചു കരഞ്ഞു. ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു അവിടന്ന് ഇറങ്ങി.
പിന്നീട് ഉള്ള എല്ലാം ദിവസം ഞാൻ ശ്രീയെ വിളിക്കുമായിരുന്നു. ഞങ്ങൾ വീഡിയോ കാൾ ചെയ്യുമായിരുന്നു. അങ്ങനെ എന്റെ ക്ലാസ്സ് തുടങ്ങി. ശ്രീയും ജോലിക്ക് പോയി തുടങ്ങി. എല്ലാം ദിവസവും ഞങ്ങൾ മുടങ്ങാതെ ഫോണിൽ ബെന്ധപെട്ടുകൊണ്ടിരുന്നു.ക്ലാസ്സ് തുടങ്ങി ഇപ്പോൾ 4 മാസം ആയി. ശ്രീക്ക് ഇപ്പോൾ 5 മാസം ഞാൻ ഈ 4 മാസത്തിൽ 5,6 തവണ അവിടെ പോയി വന്നു അവൾക് വേണ്ടത് എല്ലാം ഞാൻ മേടിച്ചു കൊടുത്തു. അവൾ ഡോക്ടറെ കാണാൻ പോകുമ്പോൾ എല്ലാം ഞാൻ അവിടെ ചെന്നു ഒരുമിച്ചയിരുന്നു ഞങ്ങൾ പോയിരുന്നത്.
എല്ലാം ദിവസവും വിളിച്ചിരുന്നു ഞാൻ ഒരു ദിവസം അവളെ വിളിച്ചില്ല. അവൾ എന്നെ കുറെ ട്രൈ ചെയ്യുതിരുനെകിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിറ്റേന്ന് അവൾ വിളിച്ചപ്പോൾ എന്റെ ഫ്രണ്ട് ആണ് ഫോൺ എടുത്തത്.
“ഹലോ : എന്താ ഏട്ടാ ഇന്നലെ വിളിക്കാതെ ഇരുന്നത് ഞാൻ കുറെ തവണ വിളിച്ചു ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു “
“ഞാൻ അഭി അല്ല, അഭിയുടെ ഫ്രണ്ട് ആണ് അഭി ഇന്നലെ ഒന്ന് വീണു ഇപ്പോ ഹോസ്പിറ്റലിൽ ആണ് “
” അയ്യോ എന്ത് പറ്റി, അഭിക്ക് ഒന്ന് ഫോൺ കൊടുക്കുമോ “
” അവൻ ഉണര്ന്നട്ടില്ല “
“എന്ത് പറ്റിയതാ എന്തെങ്കിലും പറ്റിയോ അഭിക്ക് “
“കുഴപ്പം ഒന്നും ഇല്ല കൈ ഒന്ന് ഉളുക്കി അത്രേം ഉള്ളു പിന്നെ ഒബ്സെർവഷന് വേണ്ടി ഒന്ന് അഡ്മിറ്റ് ചെയ്തത “